Connect with us

Ongoing News

മാന്‍ഹോള്‍ ദുരന്തം വേദിയിലെത്തിച്ച് അറബിക് പദ്യത്തില്‍ അജ്‌സല്‍

Published

|

Last Updated

തിരുവനന്തപുരം: രണ്ട് അന്യസംസ്ഥാന തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാന്‍ മാന്‍ഹോളിലേക്കിറങ്ങി സ്വന്തം ജീവന്‍ ത്യജിച്ച നൗഷാദിന്റെ ജ്വലിക്കുന്ന സ്മരണകള്‍ അറബിക് ഭാഷയില്‍ വരികളായി രൂപപ്പെട്ടപ്പോള്‍ കലോത്സവ വേദി ഇരുകൈയും നീട്ടി സ്വീകരിച്ചു. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ തായിനേരി സയ്യിദ് അബ്ദുല്‍റഹിമാന്‍ ബാഫഖി തങ്ങള്‍ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയും എസ് എസ് എഫ് പ്രവര്‍ത്തകനുമായ എന്‍ എം അജ്‌സലിനാണ് അറബിക് പദ്യം ചൊല്ലലില്‍ സെക്കന്‍ഡ് എ ഗ്രേഡ് ലഭിച്ചത്.
മനുഷ്യന്‍ അവനവനിലേക്ക് മാത്രമായി ചുരുങ്ങുകയും സ്വാര്‍ഥത ജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്യുന്ന പരിതോവസ്ഥയിലാണ് സ്വന്തം ജീവന്‍ പോലും ഉപേക്ഷിച്ച് സഹപ്രവര്‍ത്തകരുടെ ജീവന്‍ രക്ഷിക്കാന്‍ തയ്യാറായ നൗഷാദിനെ അജ്‌സല്‍ അവതരിപ്പിച്ചത്. കവിതയുടെ രചന നിര്‍വഹിച്ചത് മൊയ്തുമാസ്റ്റര്‍ വാണിമേലാണ്. സമീര്‍ ചെറുകുന്ന് പരിശീലകനും. എം അഹമ്മദിന്റെയും എന്‍ എം സൈനബയുടെയും മകനാണ് അജ്‌സല്‍.

Latest