ഗിത്താറില്‍ തീപാറുന്ന പ്രകടനവുമായി റബിന്‍

Posted on: January 23, 2016 2:54 am | Last updated: January 22, 2016 at 10:58 pm
SHARE

githarതിരുവനന്തപുരം: മൊബൈല്‍ നിര്‍ത്താതെ അടിച്ച് കൊണ്ടിരിക്കുന്നു, എടുത്ത പാടെ മറു ഭാഗത്ത് നിന്ന് ‘മിനിച്ചല്ലോ മച്ചാനെ’ എന്ന് പറഞ്ഞ് അഭിനന്ദന പ്രവാഹം. ഹയര്‍സെക്കന്‍ഡറി വിഭാഗം ഗിത്താര്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ റബിന്റെ ഫോണാണ് ആശംസാ പ്രവാഹങ്ങളുമായി വിശ്രമമില്ലാതെ മുഴങ്ങി കൊണ്ടിരുന്നത്. തൃശ്ശൂര്‍ ചാലക്കുടി എച്ച് എസ് എസ് പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിയാണ് റബിന്‍. ഗിത്താറില്‍ തീപാറുന്ന പ്രകടനമാണ് ഈ 17കാരന്‍ വേദിയില്‍ അവതരിപ്പിച്ചത്. ഗിത്താറില്‍ നിന്ന് വന്ന സംഗീതം സദസിന്റെ മനം കുളിര്‍പ്പിച്ചു. ശുഷ്‌കമായിരുന്ന വേദിയെ ഊര്‍ജ സ്വലമാക്കാനും കൂടുതല്‍ പേരെ ആകര്‍ഷിപ്പിക്കാനും റബിന് കഴിഞ്ഞു. നിറ കൈയോടെയാണ് സദസ് റബിനെ അഭിനന്ദിച്ചത്. ആറ് വര്‍ഷമായി ഗിത്താര്‍ പഠിച്ച് വരുകയാണ് ഈ മിടുക്കന്‍. കഴിഞ്ഞ തവണ സംസ്ഥാന കലോത്സവത്തില്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപെടെണ്ടി വന്ന റബിന് ഇത്തവണ ഒന്നാം സ്ഥാനം അടിച്ചെടുത്താണ് മധുര പ്രതികാരം വീട്ടിയത്. മകന്റെ പ്രകടനം വീക്ഷിക്കാന്‍ അച്ഛന്‍ മുരുകന്‍ ബാബുവും അമ്മ വിജിയും മേളയില്‍ എത്തിയിരുന്നു. ജോസാണ് റബിനെ ഗിത്താര്‍ അഭ്യസിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here