Connect with us

Gulf

ഡബ്ല്യു പി എസ്: സര്‍വീസ് ചാര്‍ജ് ബേങ്കുകള്‍ ഈടാക്കരുതെന്ന് നിര്‍ദേശം

Published

|

Last Updated

ദോഹ: ഖത്വറില്‍ നിന്നും പുറം രാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തിന് 10 റിയാലില്‍ കൂടതല്‍ സര്‍വീസ് നിരക്ക് ഈടാക്കരുതെന്ന് മണി എക്‌സ്‌ചേഞ്ചുകള്‍ക്ക് ഖത്വര്‍ സെന്‍ട്രല്‍ ബേങ്ക് നിര്‍ദേശം നല്‍കി. ശമ്പളം ബേങ്കുവഴി വിതരണം ചെയ്യുന്ന വേതനമുറപ്പു സംവിധാനത്തിന്റെ രജിസ്‌ട്രേഷന്‍, ഫയല്‍ സമര്‍പ്പണം പോലുള്ള സേവനങ്ങള്‍ക്ക് കമ്പനികളില്‍നിന്നും ബേങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്ന് സെന്‍ട്രല്‍ ബേങ്ക് നിര്‍ദേശിച്ചു.
രാജ്യത്ത് വേതനമുറപ്പു സംവിധാനം പ്രാബല്യത്തില്‍ വിദേശ തൊഴിലാളികളായ ആയിരിങ്ങള്‍ ഭാഗമാകുകയും ചെയ്തിനുശേഷം സെന്‍ട്രല്‍ ബേങ്ക് ബേങ്കുകള്‍ക്ക് നല്‍കിയ നിര്‍ദേശത്തിലാണ് ഇതു റയുന്നത്. പദ്ധതിയുടെ ഗുണഭോക്താക്കളായ തൊഴിലാളികളില്‍ ശമ്പളം 2000 റിയാലില്‍ കുറവുള്ളവര്‍ക്ക് പ്രതിമാസം അഞ്ചു തവണ മാത്രമേ എ ടി എമ്മുകളില്‍നിന്ന് പണം ബിന്‍വലിക്കാന്‍ സാധിക്കൂ. കൂടുതല്‍ തവണ പണം പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ ഒരു ട്രാന്‍സാക്ഷന് മൂന്നു റിയാല്‍ വീതം ഒടുക്കേണ്ടി വരും.
ജോലിക്കാര്‍ക്ക് ഇതേ ബേങ്കിന്റെ തന്നെ മറ്റൊരു അക്കൗണ്ടിലേക്കു പണം മാറ്റുന്നത് സൗകന്യമായിരിക്കും. ഡബ്ല്യു പി എസ് നടപ്പിലാക്കുന്നതു സംബന്ധിച്ച് സെന്‍ട്രല്‍ ബേങ്കിന്റെ നിബന്ധനകള്‍ രാജ്യത്തെ ബേങ്കുകള്‍ അംഗീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാ ബേങ്കുകളും സന്നദ്ധമാകണമെന്ന് സെന്‍ട്രല്‍ ബേങ്ക് ആവശ്യപ്പെട്ടു. തൊഴില്‍ മന്ത്രാലയവും സെന്‍ട്രല്‍ ബേങ്കും സഹകരിച്ചാണ് രാജ്യത്തെ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം നടപ്പിലാക്കിയത്.

Latest