ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കും

Posted on: January 22, 2016 7:04 pm | Last updated: January 22, 2016 at 7:04 pm
SHARE

cricketഅബുദാബി: ഹിറ്റേഴ്‌സ് ഓഫ് പടന്ന യു എ ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘പിച്ച് ഫീവര്‍ 2016’ എന്ന പേരില്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കും. ടൈറ്റാനിയം മൊബൈല്‍ ഫോണ്‍സ് അബുദാബി നല്‍കുന്ന വിന്നേഴ്‌സിനുള്ള 5,555 ദിര്‍ഹം പ്രൈസ് മണിക്കും, റണ്ണേഴ്‌സിനുള്ള 3,333 ദിര്‍ഹം പ്രൈസ് മണിക്കും വേണ്ടിയുള്ള ഫഌഡ് ലൈറ്റ് ക്രിക്കറ്റ് മത്സരമാണ് നടക്കുക. ഫെബ്രുവരി 11 (വ്യാഴം)ന് രാത്രി ഏഴു മുതല്‍ ഷാര്‍ജ അല്‍ ബത്തായ ഫഌഡ് ലൈറ്റ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങളെന്ന് ഭാരവാഹികള്‍ അറിയിച്ചു.