എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ധനസഹായം: കേരളത്തിന് നോട്ടീസ്

Posted on: January 22, 2016 7:00 pm | Last updated: January 22, 2016 at 7:00 pm
SHARE

n3 ban_endosulfanന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വാഗ്ദാനം ചെയ്ത സഹായങ്ങള്‍ നല്‍കാത്തതിന് സംസ്ഥാന സര്‍ക്കാറിന് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു. ഇരകള്‍ക്ക് പലര്‍ക്കും സഹായം ലഭിച്ചില്ലെന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നോട്ടീസയച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറിക്കും കാസര്‍കോട്, പാലക്കാട് ജില്ലാ കളക്ടര്‍മാര്‍ക്കുമാണ് നോട്ടീസയച്ചിരിക്കുന്നത്. രണ്ടാഴ്ച്ചക്കകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here