വെള്ളത്തിനടിയില്‍ ടെന്നീസ് കോര്‍ട്ട് വരുന്നു

Posted on: January 22, 2016 6:05 pm | Last updated: January 22, 2016 at 6:05 pm
SHARE
വെള്ളത്തിനടിയില്‍ നിര്‍മിക്കുന്ന ടെന്നീസ് കോര്‍ട്ടിന്റെ രൂപരേഖ
വെള്ളത്തിനടിയില്‍ നിര്‍മിക്കുന്ന ടെന്നീസ് കോര്‍ട്ടിന്റെ രൂപരേഖ

ദുബൈ: വെള്ളത്തിനടിയില്‍ ടെന്നീസ് സ്റ്റേഡിയം. ഇത് പ്രാവര്‍ത്തികമാക്കാന്‍ യു എ ഇയിലെ നിര്‍മാണ ഗ്രൂപ്പുമായി ചര്‍ച്ച നടത്തിവരുകയാണെന്ന് പോളണ്ടിലെ ആര്‍ക്കിടെക്ട് സ്ഥാപന മേധാവി ക്രിസ്‌തോഫ് കൊട്ടാല വെളിപ്പെടുത്തി.
ചുരുങ്ങിയത് 626 കോടി ദിര്‍ഹം വേണ്ടിവരും. ഇത് 918 കോടി വരെ ഉയര്‍ന്നേക്കാം. അത് കൊണ്ടുതന്നെ നിര്‍മാണ മേഖലയിലെ ഭീമന്‍മാര്‍ രംഗത്തുവരണം. ലോക ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നായിരിക്കും വെള്ളത്തിനടിയിലെ സ്റ്റേഡിയം. ലാഭകരവുമായിരിക്കും. മൂന്നു ഘട്ടങ്ങളിലാണ് നിര്‍മാണം നടക്കുക. വെള്ളത്തിനടിയില്‍ വലിയ പ്രതലം സൃഷ്ടിക്കുക എന്നതാണ് പ്രാഥമിക ഘട്ടം. ഈ നിര്‍മിതി ഭാരം കുറഞ്ഞതുമായിരിക്കണം. 2013ല്‍ ദുബൈ വേള്‍ഡ്, വെള്ളത്തിനടിയിലെ നിര്‍മിതികള്‍ പ്രഖ്യാപിച്ചിരുന്നു. ഹോട്ടലാണ് ഉദ്ദേശിച്ചത്. അന്നും പോളിഷ് വിദഗ്ധരെയാണ് സമീപിച്ചിരുന്നത്.