Connect with us

Gulf

മരുഭൂമിയുടെയും ഒട്ടകങ്ങളുടെയും സവിശേഷതകള്‍ ഉള്‍കൊള്ളാന്‍ 500 കിലോമീറ്റര്‍ യാത്ര

Published

|

Last Updated

മരുഭൂമിയിലെ ഒട്ടകയാത്ര

ദുബൈ: മരുഭൂമിയില്‍ ഒട്ടകപ്പുറത്ത് 500 കിലോമീറ്റര്‍ താണ്ടുന്ന പര്യവേഷണത്തിന് ജനുവരി 22 (ഇന്ന്) തുടക്കമാകും. ഹംദാന്‍ ബിന്‍ മുഹമ്മദ് ഹെറിറ്റേജ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് 10 ദിവസം നീണ്ടുനില്‍ക്കുന്ന പര്യവേഷണം. യു എ ഇ വിദഗ്ദരായ അഹമ്മദ് അല്‍ ഖാസിമി, മുഹമ്മദ് ബിന്‍ തെരിയാന്‍ എന്നിവരോടൊപ്പമാണ് വിദേശികളും സ്വദേശികളും യാത്ര ചെയ്യുന്നത്. രാവിലെ 7.30ന് യാത്ര ആരംഭിക്കും. ഉച്ച 12ന് വിശ്രമമുണ്ടാകും. രണ്ട് മണിക്കൂറിന് ശേഷം വീണ്ടും യാത്ര തുടരും. വൈകുന്നേരം അഞ്ച് വരെ യാത്രയുണ്ടാകും. ഓരോ ദിവസം 50 കിലോമീറ്ററാണ് പിന്നിടുക.
ഇന്ത്യക്കാരിയായ റശീന അഹമ്മദ് യാത്രാ സംഘത്തിന്റെ ഭാഗമായിരിക്കുമെന്ന് ഹംദാന്‍ ബിന്‍ മുഹമ്മദ് ഹെറിറ്റേജ് സെന്റര്‍ ഡയറക്ടര്‍ ഇബ്‌റാഹീം അബ്ദുര്‍റഹീം അറിയിച്ചു. മരുഭൂമിയുടെയും ഒട്ടകത്തിന്റെയും സവിശേഷതകള്‍ മനസ്സിലാക്കാന്‍വേണ്ടിയാണ് ഈ പര്യവേഷണം. മറക്കാനാവാത്ത അനുഭവമായിരിക്കുമിതെന്ന് യാത്രാ സംഘത്തെ നയിക്കുന്ന മുഹമ്മദ് തരിയാന്‍ പറഞ്ഞു. പഴയകാലത്ത് ദിവസങ്ങളോളം ആളുകള്‍ ഒട്ടകപ്പുറത്ത് യാത്ര ചെയ്യാറുണ്ടായിരുന്നു. യു എ ഇ സാംസ്‌കാരികതയുടെ ഒരു ഭാഗമായി ഇത് മാറിയിരുന്നു. ഇന്നത്തെ കാലത്ത് ഇത് വലിയ വെല്ലുവിളിയായി തോന്നുമെങ്കിലും യാത്ര അനുഭവമായിരിക്കുമെന്ന് മുഹമ്മദ് ബിന്‍ തരിയാന്‍ ചൂണ്ടിക്കാട്ടി. ഏറെ ക്ഷമയും ശ്രദ്ധയും ആവശ്യമുള്ള പര്യവേഷണമാണിത്. കഴിഞ്ഞ വര്‍ഷം 400 കിലോമീറ്റര്‍ പര്യവേഷണം നടന്നിരുന്നു. യാതൊരു അപകടവും ആളുകള്‍ക്ക് സംഭവിച്ചില്ല.

---- facebook comment plugin here -----

Latest