Connect with us

Kerala

പോലീസ് സേനയില്‍ 350 വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികള്‍ അനുവദിക്കും: ആഭ്യന്തരമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: പോലീസ് സേനയില്‍ പുതുതായി 350 വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികള്‍ അനുവദിക്കാന്‍ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പോലീസ് സേനയില്‍ വനിതാ പ്രാതിനിധ്യം 10 ശതമാനമാക്കി ഉയര്‍ത്തുകയെന്നതാണ് സര്‍ക്കാര്‍ നയം. ഇതിന്റെ ഭാഗമായിയാണ് പുതുതായി 350 തസ്തികള്‍ അനുവദിക്കുന്നത്. നിലവില്‍ 5.7 ശതമാനമാണ് സേനയിലെ വനിതാ പ്രാതിനിധ്യമെന്നും അദ്ദേഹം പറഞ്ഞു. 350 അധിക തസ്തികള്‍ കൂടി അനുവദിക്കുന്നതോടെ സേനയിലെ വനിതാ പ്രാതിനിധ്യം ഒരു ശതമാനം അധികമായി വര്‍ധിപ്പിക്കാന്‍ സാധിക്കും.
അധിക തസ്തിക അനുവദിക്കപ്പെടുന്നതോടെ നിലവിലുള്ള വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റിന്റെ കാലവധി അവസാനിക്കുന്നത് മുമ്പ് തന്നെ ലിസ്റ്റില്‍ അവശേഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഈ വര്‍ഷം മെയില്‍ അവസാനിക്കുന്നുവെന്നതിനാലും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും പ്രായപരിധി കഴിഞ്ഞയുമെന്നതുകൊണ്ടും എത്രയും വേഗം നിയമനം നല്‍കണമെന്ന് വനിതാ പോലീസ് റാങ്ക് ഹോള്‍സേഴ്‌സ് അസോസിയേഷന്‍ നിവേദനം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് പുതിയ തസ്തിക അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.