Connect with us

Kerala

പി. ജയരാജനെതിരെ യുഎപിഎ ചുമത്തിയത് ശരിയല്ലെന്ന് ലീഗ്

Published

|

Last Updated

കോഴിക്കോട്: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ യുഎപിഎ ചുമത്തിയത് ശരിയല്ലെന്ന് മുസ്ലിംലീഗ്. ഏത് കേസായാലും യുഎപിഎ ചുമത്തുന്നതിനെതിരെ ശക്തമായി എതിര്‍ക്കും. ഇത്തരം കരിനിയമങ്ങള്‍ക്ക് ലീഗ് എതിരാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എംപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേസില്‍ ജയരാജനെ പ്രതിചേര്‍ത്ത നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും രംഗത്തെത്തിയിരുന്നു. ആര്‍എസ്എസിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് സംസ്ഥാനസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കതിരൂര്‍ കേസില്‍ ആര്‍എസ്എസ്-കോണ്‍ഗ്രസ് ഗൂഢാലോചന നടന്നുവെന്നും ഇതിന്റെ ഉദാഹരണമാണ് ജയരാജനെതിരെ ചുമത്തിയ യുഎപിഎ വകുപ്പുകളെന്നും വിഎസ് പറഞ്ഞു. മൂന്ന് ദിവസം കൊണ്ട് സിബിഐക്ക് എവിട്ന്നാണ് തെളിവ് ലഭിച്ചതെന്നും വിഎസ് ചോദിച്ചു.

ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെ പ്രതിചേര്‍ത്ത് സിബിഐ ഇന്നലെയാണ് തലശ്ശേരി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ 25ാം പ്രതിയായാണ് ജയരാജനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുഎപിഎയിലെ 18ാം വകുപ്പും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജയരാജന്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലാണ്.

Latest