പല ഉന്നതരുടെയും ഫോണ്‍ നമ്പരുകള്‍ സരിതയ്ക്ക് നല്‍കിയെന്ന് സലീം രാജ്

Posted on: January 22, 2016 1:29 pm | Last updated: January 22, 2016 at 2:38 pm
SHARE

saleemrajകൊച്ചി: പല ഉന്നതരുടെയും ഫോണ്‍ നമ്പരുകള്‍ സരിതയ്ക്ക് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ വിവാദ ഗണ്‍മാന്‍ സലീംരാജ് സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്കിടെയാണ് സരിതയെ ആദ്യമായി കണ്ടത്.പാലായിലെ കടപ്ലാമറ്റത്ത് വച്ച് നടന്ന പരിപാടി ആയിരുന്നു അതെന്നും സരിതയുമായി പലവട്ടം ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും സലീംരാജ് വ്യക്തമാക്കി.

കൂടാതെ സരിതയെ മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്നും വിളിച്ചെന്നും, ഔദ്യോഗിക വസതിയിലെ ലാന്‍ഡ് ലൈനാണ് ഇതിന് ഉപയോഗിച്ചതെന്നും സലീംരാജ് മൊഴി നല്‍കിയിട്ടുണ്ട്. സോളാര്‍ കമ്മീഷനില്‍ സലീംരാജിന്റെ മൊഴിയെടുക്കല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.