പഠാന്‍കോട്ടില്‍ നിന്ന് കാണാതായ കാര്‍ ഡ്രൈവര്‍ കൊല്ലപ്പെട്ട നിലയില്‍ കാര്‍ കാണാനില്ല

Posted on: January 22, 2016 1:07 pm | Last updated: January 22, 2016 at 8:12 pm
SHARE

independence-day-security-ന്യൂഡല്‍ഹി: പഠാന്‍കോട് വ്യോമസേനാ താവള ഭീകരാക്രമണത്തിനു പിന്നാലെ സ്ഥലത്തുനിന്ന് കാണാതായ ടാക്‌സി ഡ്രൈവറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹിമാചല്‍പ്രദേശില്‍വച്ചാണ് ഡ്രൈവര്‍ വിജയ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. കാര്‍ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതോടെ രാജ്യമെങ്ങും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

മൂന്നംഗ സംഘമാണ് പത്താന്‍കോട്ടുനിന്ന് വെള്ള ആള്‍ട്ടോ കാര്‍ വാടകയ്ക്ക് എടുത്തത്. എച്ച്പി 01 ഡി 2440 എന്ന നമ്പര്‍ കാറാണിത്. അതിനിടെ, ഇന്‍ഡോ തിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് സ്വരൂപിന്റെ ടാറ്റ സഫാരിയും മോഷണം പോയിട്ടുണ്ട്. ചണ്ഡിഗഡ് രജിസ്‌ട്രേഷനിലുള്ള സിഎച്ച് 01 ജിഎ 2915 നമ്പര്‍ ടാറ്റ സഫാരിയാണ് മോഷണം പോയത്. പഠാന്‍കോട് വ്യോമസേനാ താവളത്തില്‍ ഭീകരര്‍ ആക്രമണം നടത്താന്‍ എത്തിയത് ഗുരുദാസ്പുര്‍ എസ്പിയുടെ കാറിലായിരുന്നു.
റിപ്പബ്ലിക് ദിനവും അര്‍ധ കുംഭമേളയും തീവ്രവാദികള്‍ ലക്ഷ്യം വെക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. പഠാന്‍കോട്ട് ഭീകരാക്രമണത്തിന് മുമ്പ് 15 തീവ്രവാദികള്‍ ഇന്ത്യയിലെത്തിയിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.