മരടില്‍ വെടിക്കെട്ടു പുരയ്ക്കു തീപിടുത്തം;ഒരാള്‍ മരിച്ചു

Posted on: January 22, 2016 12:54 pm | Last updated: January 22, 2016 at 9:54 pm
SHARE

fireകൊച്ചി: മരടില്‍ വെടിക്കെട്ടു പുരയ്ക്കു തീപിടിച്ചുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. ഒരു  സ്ത്രിയ്ക്ക ഗുരുതരമായി പരിക്കേറ്റു. മരട് ടി.വി. ജങ്ഷനില്‍ തെരുവില്‍ പാടത്ത് രാജന്റെ ഭാര്യ നളിനിയാണ് (72) മരിച്ചത്. പരുക്കേറ്റ മരട് പാടത്ത തറ ദാമോദരന്റെ ഭാര്യ ജലജയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരടില്‍ തെക്കേ ചെരുവോരത്തിന്റെ വെടിമരുന്ന് ശാലയ്ക്കാണ് തീ പിടിച്ചത്. കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ ഉല്‍സവത്തോട് അനുബന്ധിച്ചാണ് പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നത്.

സ്‌ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. വെടിക്കെട്ടുപുര പൂര്‍ണമായും കത്തിനശിച്ചു. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നിലഗുരതരമാണെന്നാണ് റിപ്പോര്‍ട്ട്.
വെടിക്കെട്ടുപുര അനധികൃതമായാണ് പ്രവൃത്തിച്ചതെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. നടത്തിപ്പുക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here