ലഹരി വിരുദ്ധ ബോധവത്കരണത്തിന് സമാഹരിച്ച തുക ധനവകുപ്പ് വിട്ടുതരുന്നില്ല; മന്ത്രി ബാബു

Posted on: January 22, 2016 5:46 am | Last updated: January 22, 2016 at 12:46 am
SHARE

babuകൊച്ചി: ലഹരി വിരുദ്ധ ബോധവത്കരണത്തിനായി മദ്യ വില്‍പ്പനയില്‍ സെസ് ചുമത്തി സമാഹരിച്ച 300 കോടി രൂപ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുതരാന്‍ ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ലെന്ന് മന്ത്രി ബാബു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെടണമെന്നും കെ ബാബു അഭ്യര്‍ഥിച്ചു.സംസ്ഥാന ബീവറേജസ് കോര്‍പറേഷന്റെ സാമൂഹിക പ്രതിബദ്ധത ഫണ്ട് പ്രയോജനപ്പെടുത്തി കാഴ്ചവൈകല്യമുള്ളവര്‍ക്ക് ബ്രെയിലി ലാപ്‌ടോപ്പും വൈറ്റ് കെയ്‌നും (വെള്ളച്ചൂരല്‍) നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

LEAVE A REPLY

Please enter your comment!
Please enter your name here