സമ്പത്ത് എം പിയുടെ വീട്ടില്‍ വീണ്ടും മോഷണം

Posted on: January 22, 2016 5:44 am | Last updated: January 22, 2016 at 12:45 am
SHARE
a sambath
എ സമ്പത്ത് എം പി

ന്യൂഡല്‍ഹി: എ സമ്പത്ത് എം പിയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ മോഷണം. ഡല്‍ഹി അശോകാ റോഡിലെ എം പിയുടെ വസതിയില്‍ ഇന്നലെ പുലര്‍ച്ചയാണ് മോഷ്ടാവ് കയറിത്. സമ്പത്തിന്റെ വീട്ടില്‍ രണ്ട് തവണയുള്‍പ്പെടെ ഇത് നാലാം തവണയാണ് ഡല്‍ഹി അശോകാ റോഡിലെ എം പിമാരുടെ വീട്ടില്‍ കള്ളന്‍ കയറുന്നത്. അശോകാ റോഡിലെ 44 ാം നമ്പര്‍ വീട്ടില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അടുക്കള വാതില്‍ തകര്‍ത്ത് കള്ളന്‍ അകത്തുകയറിയത്. ഈ സമയത്ത് സമ്പത്തിന്റെ പി എ ശ്രീജിത്തും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. എം പിയുടെ മേശപുറത്ത് നിന്ന് ലാപ്‌ടോപും, വാച്ചുകളും പ്രത്യേകം മാറ്റിവെച്ച് പി എ ശ്രീജിത്തിന്റെ മുറിയില്‍ നിന്ന്് പണമടങ്ങുന്ന പേഴ്‌സും മോഷ്ടിച്ചു. ഇതിനിടെ അലമാര തുറക്കുന്ന ശബ്ദം കേട്ട് ഉണര്‍ന്ന ശ്രീജിത്തിനെയും ഭാര്യയെയും ആക്രമിച്ച് മോഷ്ടാവ് കടന്ന കളയുകയായിരുന്നു. അശോകാ റോഡിലെ എം പിമാരുടെ വീടുകളില്‍ മുമ്പ് നാല് തവണ മോഷണം നടന്നിട്ട് ഒരാളെ പോലും പിടികൂടാന്‍ ഡല്‍ഹി പോലീസിന് കഴിഞ്ഞിട്ടില്ല. നേരത്തെ രാജ്‌നാഥ് സിംഗ് താമസിച്ചിരുന്ന മേഖലയില്‍ സി സി ടി വി സ്ഥാപിക്കണമെന്ന എം പിമാരുടെ ആവശ്യം ഇതുവരെ ഡല്‍ഹി പോലീസ് പരിഗണിച്ചിട്ടില്ലെന്നും സമ്പത്ത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here