ബാഴ്‌സലോണക്ക് ജയം

Posted on: January 22, 2016 6:00 am | Last updated: January 22, 2016 at 12:32 am
SHARE
ഗോള്‍ നേടിയ നെയ്മറുടെ ആഹ്ലാദം
ഗോള്‍ നേടിയ നെയ്മറുടെ ആഹ്ലാദം

മാഡ്രിഡ്: സ്പാനിഷ് കോപ്പ ഡെല്‍ റേ കപ്പിന്റെ ആദ്യപാദ ക്വാര്‍ട്ടറില്‍ ബാഴ്‌സലോണക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അത്‌ലറ്റിക് ബില്‍ബാവോയെയാണ് ബാഴ്‌സ കീഴടക്കിയത്. പരുക്കേറ്റ സൂപ്പര്‍ താരം ലയണല്‍ മെസിയും സസ്‌പെന്‍ഷനിലായ ലൂയി സുവാരസും ഇല്ലാതെയാണ് ബാഴ്‌സ ഇറങ്ങിയത്. 18 ാം മിനുട്ടില്‍ മുനിര്‍ എല്‍ ഹദാദിയുടെ ഗോളില്‍ ബാഴ്‌സയാണ് സ്‌കോറിംഗിന് തുടക്കമിട്ടത്. 24 ാം മിനുട്ടില്‍ സൂപ്പര്‍ താരം നെയ്മറിന്റെ ഗോളിലൂടെ ബാഴ്‌സ ലീഡുയര്‍ത്തി. സീസണില്‍ 29 മത്സരങ്ങള്‍ കളിച്ച നെയ്മറുടെ 21ാം ഗോളായിരുന്നു ഇത്. 89ാം മിനുട്ടില്‍ അരിറ്റസ് അദുരിസ് ബില്‍ബാവൊയുടെ ആശ്വാസ ഗോള്‍ നേടി. കഴിഞ്ഞ വര്‍ഷം അത്‌ലറ്റിക്കോ ബില്‍ബാവോയെ ഫൈനലില്‍ തോല്‍പ്പിച്ചാണ് ബാഴ്‌സലോണ കോപ ഡെല്‍ റേ കിരീടം നേടിയത്. ലാ ലിഗയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന അത്‌ലറ്റിക്കോ മാഡ്രിഡ്് ആദ്യ പാദത്തില്‍ സമനില വഴങ്ങി. അത്‌ലറ്റികോയെ സെല്‍റ്റ ഡി വിഗോ ഗോള്‍രഹിത സമനിലയില്‍ തളക്കുകയായിരുന്നു.