അസഹിഷ്ണുയുടെ കഥ പറഞ്ഞ് ഷഹദിയ

Posted on: January 22, 2016 5:25 am | Last updated: January 22, 2016 at 12:25 am
SHARE

തിരുവനന്തപുരം: അസഹിഷ്ണുതക്കെതിരെ കഥ പറഞ്ഞ് ഷഹദിയ അറബിക് കഥാപ്രസംഗ വേദിയില്‍ താരമായി. രാജ്യത്തെ മതങ്ങളെല്ലാം ഒരു പൂന്തോപ്പിലെ പുഷ്പങ്ങളെ പോലെയാണെന്ന് സമര്‍ഥിച്ച ഷഹദിയ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി. ദാദ്രി സംഭവത്തിന് ശേഷം ആ ഗ്രാമവാസികള്‍ വിദ്വേഷം മറന്ന് രണ്ട് പെണ്‍കുട്ടികളുടെ വിവാഹം ഗ്രാമത്തിന്റെ ഉത്സവമാക്കിമാറ്റുന്നതായിരുന്നു കഥ. മനോഹരമായ അറബിഗാനങ്ങളുടെ അകമ്പടിയോടെയാണ് അവള്‍ കഥപറഞ്ഞത്.
ലോകത്തെ കണ്ണീരിലാഴ്ത്തിയ ഐലാന്‍ കുര്‍ദി എന്ന ബാലനെ അവതരിപ്പിച്ച് മോണോ ആക്ടില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും ഈ വിദ്യാര്‍ഥി നേടി. മലപ്പുറം പൂക്കൊളത്തൂര്‍ സി എച്ച് എം എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. പി സി സിദ്ദീഖലി ഇളയൂരാണ് കഥാപ്രസംഗം തയ്യാറാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here