ആദിലിന് ഒന്നാംസ്ഥാനം മാത്രം

Posted on: January 22, 2016 12:17 am | Last updated: January 23, 2016 at 9:58 am
SHARE
ആദില്‍ എസ് എസ് എഫ് സംസ്ഥാന സാഹിത്യൊത്സവില്‍ മാപ്പിളപ്പാട് അവതരിപ്പിക്കുന്നു
ആദില്‍ എസ് എസ് എഫ് സംസ്ഥാന സാഹിത്യൊത്സവില്‍ മാപ്പിളപ്പാട് അവതരിപ്പിക്കുന്നു

തിരുവനന്തപുരം: ആദില്‍ റഹ്മാന് കലോത്സവ വേദി സമ്മാനിച്ചിട്ടുള്ളത് ഒന്നാം സ്ഥാനത്തിന്റെ തിളക്കം മാത്രം. ആദില്‍ ഇക്കുറി ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയത് മാപ്പിളപ്പാട്ടിലാണ്.
കോഴിക്കോട് കരുവന്‍പൊയില്‍ ജി എച്ച് എസ് എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ആദില്‍. മുന്‍ വര്‍ഷങ്ങളില്‍ ഗസല്‍, അറബിഗാനം, ഉറുദു സംഘഗാനം എന്നീ ഇനങ്ങളിലായിരുന്നു മത്സരിച്ചത്. എല്ലാത്തിനും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടുകയും ചെയ്തു.
വിദേശത്ത് ജോലിചെയ്യുന്ന പിതാവ് അബ്ദുല്‍ അസീസ് ചിത്രകാരന്‍ കൂടിയാണ്. ഷാഹിനയാണ് മാതാവ്.

LEAVE A REPLY

Please enter your comment!
Please enter your name here