ദഫില്‍ കണ്ണൂരിന്റെ വിജയത്തുടി

Posted on: January 22, 2016 6:00 am | Last updated: January 23, 2016 at 9:59 am
SHARE

DAFFU MUTTU HSതിരുവനന്തപുരം: ഹൈസ്‌കൂള്‍ തലത്തിലും ദഫ് മുട്ടില്‍ വിജയഗാഥ രചിച്ച് കണ്ണൂര്‍ ഇളയാവൂര്‍ സി എച്ച് എം എച്ച് എസ് എസ്. കോയ കാപ്പാടിന്റെ അഭിമാനം കാത്താണ് ഇവര്‍ ചാമ്പ്യന്‍ പട്ടം നേടിയെടുത്തത്. കഴിഞ്ഞ വര്‍ഷവും കണ്ണൂര്‍ തന്നെയാണ് ഒന്നാം സ്ഥാനം നേടിയത്. ജില്ലയെ പ്രതിനിധീകരിച്ച് 16ാം തവണയാണ് ഇളയാവൂര്‍ സ്‌കൂള്‍ പങ്കെടുക്കുന്നത്. രിഫാഈ ബൈത്തിന്റെ സ്വരമാധുര്യമുള്ള ഈരടികളെ ദഫിന്റെ താള ഭംഗിയില്‍ ഭക്തിസാന്ദ്രമായാണ് വേദിയില്‍ അവതരിപ്പിച്ചത്. ‘നശറത്തൂം ഫീ മറാഖബിര്‍ ഉഷാക്കീ അഹ്‌ലായി’ എന്ന് തുടങ്ങുന്ന ബൈത്തിനാണ് ചടുലതയോടെ മേളയില്‍ സയ്യിദ് ഖാസിഫുല്‍ മിന്‍ഹാജ് തങ്ങളുടെ നേതൃത്വത്തിലുള്ള ടീം അവതരിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here