Connect with us

International

നിയമഭേദഗതികള്‍ പിന്‍വലിക്കാന്‍ ഡെന്‍മാര്‍ക്കിന് മേല്‍ യു എന്‍ സമ്മര്‍ദം

Published

|

Last Updated

കോപ്പന്‍ഹേഗന്‍: അഭയാര്‍ഥികള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന നിയമഭേദഗതികള്‍ പിന്‍വലിക്കാന്‍ ഡെന്‍മാര്‍ക്കിന് മേല്‍ യു എന്‍ സമ്മര്‍ദം. പുതിയ നിയമങ്ങള്‍ അന്തരാഷ്ട്ര മനുഷ്യാവകാശ ചട്ടങ്ങള്‍ കാറ്റില്‍പറത്തുന്നുവെന്ന് കാണിച്ച് ആംനസ്റ്റി ഇന്റര്‍നാഷണനലാണ് ഡെന്‍മാര്‍ക്കിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നത്. ഡാനിഷ് സര്‍ക്കാര്‍ അഭയാര്‍ഥികളുടെ സ്വത്തുക്കള്‍ അപഹരിക്കാനാണ് ശ്രമിക്കുന്നതെന്നും ഇവരുടെ ബന്ധുക്കളുമായുള്ള കൂടിച്ചേരല്‍ തടയുകയാണ് പുതിയ നിയമത്തിലൂടെ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നതെന്ന് യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. പുതിയ നിയമം പാസാക്കാന്‍ ഡാനിഷ് പാര്‍ലിമെന്റില്‍ ഇന്നലെ ചര്‍ച്ച നടത്തി. ഇത് പാസാകുകയാണെങ്കില്‍ ഈ മാസം 26ന് വോട്ടിനിട്ട് പാസ്സാക്കുന്നതോടെ നിയമമാകും. അഭയാര്‍ഥികളെ അവരുടെ നാട്ടിലുള്ള ബന്ധുക്കളുമായി വീണ്ടും സംഗമിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നതാണ് പുതിയ നിയമം. എന്നാല്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ കെടുതികളെ തുടര്‍ന്ന് നാടും വീടും വിട്ടവരോടെ മനുഷ്യത്വരഹിതമായ സമീപനമാണ് ഈ നിയമം വഴി ഡെന്‍മാര്‍ക്ക് ചെയ്യുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ യൂറോപ്, സെന്‍ട്രല്‍ ഏഷ്യാ ഡെപ്യൂട്ടി ഡയറക്ടര്‍ ഗൗരി വാന്‍ ഗുലിക് പറഞ്ഞു. തിരികെ നാട്ടിലേക്ക് പോകുകയെന്നത് അഭയാര്‍ഥികളുടെ മേല്‍ അസാധ്യമായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. അഭയാര്‍ഥികളുടെ പക്കല്‍ 1450 യൂറോക്ക് മുകളില്‍ പണം പാടില്ലെന്നും ഇതിന് മുകളില്‍ മൂല്യമുള്ള ഏത് വസ്തുവും പിടിച്ചെടുക്കാമെന്നും നിയമത്തില്‍ പറയുന്നു. രാജ്യത്ത് താമസിക്കുന്നതിനുള്ള സ്ഥിരാനുമതി ലഭിക്കുന്നതിനുള്ള യോഗ്യതയില്‍ കടുത്ത നിയന്ത്രണവും നിയമം അനുശാസിക്കുന്നുണ്ട്. അഭയാര്‍ഥികളുടെ രാജ്യത്തുള്ളവരുമായി സംഗമിക്കുന്നതിനുള്ള യാത്രാചെലവുള്‍പ്പെടെയുള്ളതിനുള്ള അപേക്ഷക്ക് ഫീസ് ഏര്‍പ്പെടുത്തുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ നിയമഭദഗതിയിലുണ്ട്. പുതിയ നിയമം പാസാക്കുന്നതിനെതിരെ അന്താരാഷ്ട്ര സമൂഹം സമ്മര്‍ദം ചെലുത്തണമെന്ന് വാന്‍ ഗുലിക്ക് ആഹ്വാനം ചെയ്തു.

Latest