കളഞ്ഞുകിട്ടിയ ഫോണ്‍ തിരിച്ചുനല്‍കിയില്ല; ബംഗ്ലാദേശിക്ക് രണ്ടു മാസം തടവ്‌

Posted on: January 21, 2016 8:59 pm | Last updated: January 21, 2016 at 8:59 pm
SHARE

indian-jails1ദോഹ: വഴിയില്‍ നിന്ന് കിട്ടിയ ഫോണ്‍ ഉടമസ്ഥന് തിരിച്ചുകൊടുക്കാതെ കൈവശംവെച്ച ബംഗ്ലാദേശിക്ക് രണ്ട് മാസത്തെ ജയില്‍ശിക്ഷ വിധിച്ചു. കളഞ്ഞുകിട്ടിയ വസ്തുസംബന്ധിച്ച് ഏഴ് ദിവസത്തിനകം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനും ഉടമസ്ഥന്‍ ബന്ധപ്പെട്ടിട്ടും തിരിച്ചുകൊടുക്കാത്തതിനുമാണ് ദോഹ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്.
കഴിഞ്ഞ ദേശീയ ദിന ആഘോഷ വേളയില്‍ അല്‍ അസീസിയ്യയില്‍ വെച്ചാണ് ഫോണ്‍ നഷ്ടപ്പെട്ടത്. തുടര്‍ന്ന് ഉടമസ്ഥന്‍ ഈ ഫോണില്‍ വിളിക്കുകയും കിട്ടിയയാളുമായി സംസാരിക്കുകയും ചെയ്തു. എന്നാല്‍, കളഞ്ഞുകിട്ടിയ സാധനം തന്റെതാണെന്ന് പറയുകയായിരുന്നു ഇയാള്‍.