ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റില്‍ അജ്ഞു ബോബി ജോര്‍ജ് അതിഥി

Posted on: January 21, 2016 8:50 pm | Last updated: January 21, 2016 at 8:50 pm
SHARE

anju-bobbyദോഹ: ഖത്വര്‍ കായികദിനത്തോടനുബന്ധിച്ച് ചാലിയാര്‍ ദോഹ സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് ഫെസ്റ്റില്‍ മുഖ്യാതിഥിയായി കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും അര്‍ജുന അവാര്‍ഡ് ജേതാവുമായ അഞ്ജു ബോബി ജോര്‍ജ് പങ്കെടുക്കും. ഫെബ്രുവരി ഒമ്പതിന് രാവിലെ എട്ടിന് വക്്‌റ സ്റ്റേഡിയത്തിലാണ് പരിപാടി.
ചാലിയാര്‍ തീരത്തെ 24 പഞ്ചായത്തുകളുടെ ഖത്വറിലെ പ്രവാസികളുടെ കൂട്ടായ്മയാണ് ചാലിയാര്‍ ദോഹ. കായികദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വര്‍ണശബളിമയാര്‍ന്ന ഘോഷയാത്ര കാലത്ത് രാവിലെ എട്ടിന് പേള്‍ റൗണ്ട് എബൗട്ടിനു സമീപത്തുനിന്ന് ആരംഭിക്കും. വിവിധ പഞ്ചായത്തുകളുടെ ചരിത്രപ്രാധാന്യങ്ങള്‍ ആവിഷ്‌കരിക്കുന്നതാകും ഘോഷയാത്രയെന്ന് ഭാരവാഹികളായ മഷ്ഹൂദ് തിരുത്തിയാടും അബ്ദുല്‍ലത്വീഫ് ഫറോക്കും പറഞ്ഞു.