Connect with us

Kannur

കതിരൂര്‍ മനോജ് വധക്കേസ്: പി ജയരാജന്‍ അറസ്റ്റ് വഴങ്ങേണ്ടെന്ന് ജില്ലാ കമ്മിറ്റി

Published

|

Last Updated

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. പി. ജയരാജന്‍ അറസ്റ്റ് വഴങ്ങേണ്ട ആവശ്യം ഇപ്പോഴില്ല. ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്.

അതേസമയം കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെ സിബിഐ പ്രതിചേര്‍ത്തിരുന്നു. കേസില്‍ 25ാം പ്രതിയാണ് പി ജയരാജന്‍. യുഎപിഎയിലെ 18 ാം വകുപ്പ് പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ജയരാജനെ പ്രതിചേര്‍ത്ത റിപ്പോര്‍ട്ട് സി.ബി.ഐ തലശ്ശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ജയരാജനെതിരെ കേസില്‍ യു.എ.പി.എ കുറ്റം ചുമത്തിയിട്ടുണ്ട്. നേരത്തെ 24 പ്രതികളെയാണ് പട്ടികയില്‍ ചേര്‍ത്തിരുന്നത്.

---- facebook comment plugin here -----

Latest