കലോത്സവ നഗരിയില്‍ നിന്ന് ക്യാമറാമാന്‍ ഷാഫി പറമ്പില്‍

Posted on: January 21, 2016 7:25 pm | Last updated: January 22, 2016 at 9:01 am
കലോത്സവ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ഷാഫി പറമ്പില്‍ എംഎല്‍എ. സമീപം വി ടി ബലറാം എംഎല്‍എയും - ചിത്രംഃ പികെ നാസര്‍
കലോത്സവ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ഷാഫി പറമ്പില്‍ എംഎല്‍എ. സമീപം വിടി ബലറാം എംഎല്‍എയും – ചിത്രംഃ പികെ നാസര്‍

തിരുവനന്തപുരം: വേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം കേരളനടനം പൊടിപൊടിക്കുന്നു. മത്സരം ആവേശപൂര്‍വം മുന്നേറുമ്പോള്‍ കാഴ്ചക്കാരായി രണ്ട് വിഐപികള്‍. എംഎല്‍എമാരായ ഷാഫി പറമ്പിലും വി.ടി
ബലറാമും. കുറച്ച് പ്രകടനങ്ങള്‍ കണ്ടപ്പോള്‍ ഇരുവര്‍ക്കും ഒരു മോഹമുദിച്ചു. ഈ കാഴ്ചകള്‍ കണ്ടാല്‍ പോര ഒന്ന് പകര്‍ത്തണം. പിന്നെ തൊട്ടടുത്തിരുന്ന ഫോട്ടോഗ്രാഫറുടെ ക്യാമറ വാങ്ങി ക്ലിക്കോട് ക്ലിക്ക്… ആ മത്സരം പൂര്‍ത്തിയാകും വരെ ഇരുവര്‍ക്കും ഫോട്ടോഗ്രാഫറുടെ റോളായിരുന്നു.

shafi parambil at kalolsavam