‘മനുഷ്യത്വത്തിന് ബില്ലടക്കാന്‍ പറ്റിയ യന്ത്രം ഇവിടെയില്ല’ ആ ബില്ല് കണ്ട് അയാള്‍ ഞെട്ടി

Posted on: January 21, 2016 7:00 pm | Last updated: January 21, 2016 at 7:43 pm
SHARE

12523079_10208628182602673_3598570797849744895_nമലപ്പുറം:’മനുഷ്യത്വത്തിന് ബില്ലടക്കാന്‍ പറ്റിയ യന്ത്രം ഇവിടെ ഇല്ല’ നന്മയുണ്ടാവട്ടെ…വിശന്ന് വലഞ്ഞ് നാടോടി സംഘത്തെ മലപ്പുറത്ത് കണ്ടപ്പോള്‍ മനസ് വിശമിച്ച യുവാവ് ഹോട്ടലില്‍ നിന്ന് വിഭവസമൃദമായ ഭക്ഷണം വാങ്ങിച്ച് കൊടുത്തപ്പോള്‍ യുവാവിന് ഹോട്ടലുടമ നല്‍കിയ ബില്ലാണ് ഇത്. കാരുണ്യം വറ്റാത്ത ഒട്ടേറെപേര്‍ ഈ ലോകത്ത് ജിവിച്ചിരിപ്പുണ്ടെന്ന സന്ദേശം വിളിച്ചോതുന്ന ഇൗ പോസ്റ്റ് ഫേസ്ബുക്കില്‍ സൂപ്പര്‍ ഹിറ്റായി ഒാടുകയാണ്.ഹോട്ടലിനെ കുറിച്ചുള്ള ഫോസ്ബുക്ക് പോസ്റ്റ് വൈറലാവുകയും ദേശീയ മാധ്യമങ്ങളില്‍ പോലും വാര്‍ത്തയാവുകയും ചെയ്തു. ഹോട്ടല്‍ ബില്ലിനൊപ്പം പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റ് ലോകമെങ്ങുമുള്ള ആയിരക്കണക്കിനാളുകള്‍ ഇതിനകം ഷെയര്‍ചെയ്ത് കഴിഞ്ഞു. ദേശീയ മാധ്യമങ്ങള്‍ നന്മയുടെ ഈ മലപ്പുറം ഗാഥയെ വാഴ്ത്തിപ്പാടുകയാണ് ഇപ്പോള്‍.

ഫേസ്ബുക്ക് പോസറ്റിന്റെ പൂര്‍ണരൂപം:

മലപ്പുറത്ത് കമ്പനി മീറ്റിങ്ങിനു പോയതായിരുന്നു അവന്‍, അതെ മുടങ്ങാതെ നടക്കുന്ന വാര്‍ഷിക സമ്മേളനം …..നൂറു പേര്‍ വന്നു എന്തൊക്കെയോ അങ്ങോട്ടുമിങ്ങോട്ടും പൊങ്ങച്ചങ്ങള്‍ പറഞ്ഞു ഇനിയെന്തു എന്ന ചോദ്യ ചിഹ്നവുമായി പോകുന്ന യന്ത്രങ്ങളുടെ സമ്മേളനം …..അത് കൊണ്ട് തന്നെ മനസ്സും യന്ത്രം പോലെയായിരുന്നു ……കരിപുരണ്ട യന്ത്രം പോലെ

മീറ്റിംഗ് കഴിഞ്ഞു , വൈകുന്നേരം ഒരു ലോഡ്ജു എടുത്തു , ഫ്രഷ് ആയിട്ടു രാവിലെ പോകാമെന്ന് ഓര്‍ത്ത്…വിശപ്പാണേല്‍ പിടി മുറുക്കുന്നു , ഒന്നു കുളിച്ചു ഡ്രെസ്സും മാറി നേരെ അടുത്തു കണ്ട ഹോട്ടലില്‍ കയറി ….എല്ലാവരും ഭക്ഷണം കഴിക്കുന്നു, നല്ല മണവുമുണ്ട് ….മലപ്പുറത്തുകരുടെ ഭക്ഷണത്തിന്റെ കാര്യം പറയുകയേ വേണ്ട ,വിശപ്പിന്റെ കാഠിന്യം വീണ്ടും ഒന്നു കൂടെ ഇരട്ടിയായി …..

രണ്ടു പൊറോട്ടയും ഒരു ചിക്കന്‍ കറിയും ചായയും പറഞ്ഞു , ആവി പറക്കുന്ന സാധനം മുന്നിലെത്തി ….കടയുടെ ജനല്‍ചില്ലിലുടെ രണ്ടു കുഞ്ഞു കണ്ണുകള്‍ അയാള്‍ കണ്ടു …അത് അകത്തേക്കുള്ള എല്ലാവരുടെയും പാത്രങ്ങളിലേക്ക് മാറി മാറി നോക്കുകയായിരുന്നു ….ഒരു ചാക്ക് കെട്ടും കയ്യിലുണ്ടായിരുന്നു ….വിശപ്പിന്റെ വിളിയാണ്, ആരും നോക്കുന്നില്ല എല്ലാവരും കഴിച്ചു കൊണ്ടിരിക്കുന്നു ……

യന്ത്രന്മായ മനസ്സില്‍ എന്തോ വേദന അറിഞ്ഞു അയാള്‍, കൈ കൊണ്ട് മാടി അവനെ വിളിച്ചു അകത്തേക്ക് വരാന്‍ , അകത്തേക്ക് വന്നപ്പോളാണ് കണ്ടത് ഒറ്റക്കായിരുന്നില്ല ഒരു കുഞ്ഞു പെണ്‍കുട്ടിയുമുണ്ടായിരുന്നു കൂടെ , പെങ്ങള് കുട്ടിയാണെന്ന് തോന്നി …വന്നപ്പോളെ അയാളുടെ പാത്രത്തിലെക്കായിരുന്നു രണ്ടു പേരുടെയും കണ്ണ് …അവിടെയിരിക്കുവാന്‍ പറഞ്ഞു ….മുഷിഞ്ഞ വസ്ത്രങ്ങള്‍ ആയിരുന്നു രണ്ടു പേരുടെയും , അവര്‍ മുന്നില്‍ രണ്ടു ചെറിയ കസേരകളിലായി ഇരുന്നു …

എന്താ വേണ്ടതെന്നു ചോദിച്ചു കഴിക്കാന്‍ , അപ്പോള്‍ അവന്‍ അയാളുടെ പാത്രത്തിലേക്ക് വിരല്‍ ചൂണ്ടി കാണിച്ചു ..അയാള്‍ വീണ്ടും പൊറോട്ടയും കറിയും ഓര്‍ഡര്‍ ചെയ്തു …അത് അവരുടെ മുന്നില്‍ വന്നു …അവന്‍ കഴിക്കാന്‍ പാത്രത്തിലേക്ക് കയിടാന്‍ പോയപ്പോള്‍ അനിയത്തി അവന്റെ കയ്യില്‍ കേറി പിടിച്ചു , എന്തോ മനസിലായ പോലെ അവന്‍ എണിറ്റു, എന്നിട്ട് അവളെയും കൊണ്ട് കൈ കഴുകുന്ന സ്ഥലത്തേക്ക് പോയി, അവളവനെ കൈ കഴുകാന്‍ വിളിച്ചതായിരുന്നു ……

എല്ലാവരും ഉറ്റു നോക്കുന്നുണ്ടായിരുന്നു , എന്തോ വലിയ സംഭവം കാണുന്ന പോലെ …അവര്‍ അയാളുടെ മുന്നില്‍ ഇരുന്നു അത് മുഴുവന്‍ കഴിച്ചു , തമ്മില്‍ നോക്കുകയോ ഒന്നും മിണ്ടുകയോ, ചിരിക്കുകയോ ഉണ്ടായിരുന്നില്ല …..എല്ലാം കഴിച്ചു കഴിഞ്ഞു അയാളെ ഒന്നു നോക്കിയിട്ട് കൈ കഴുകി അവര്‍ പോയി …അയാള്‍ അന്നേരവും മുന്നില്‍ വച്ചിരുന്ന ഭക്ഷണം തോട്ടിരുന്നില്ല , പതുക്കെ തന്റെ വിശപ്പും ദാഹവും ശമിചിരിക്കുന്നതായി അയാളറിഞ്ഞു ….

എന്തൊക്കെയോ മനസ്സിലുടെ മിന്നി മറഞ്ഞു പോയ നിമിഷം , വേഗം കഴിച്ചു തീര്‍ത്തു, ഇനിയൊന്നു ഉറങ്ങണം നല്ല ക്ഷീണമുണ്ട് …. ബില്ലെടുക്കാന്‍ പറഞ്ഞു .അയാള്‍ കൈ കഴുകി വന്നു മേശപ്പുറത്തിരുന്ന ബില്‍ പാഡില്‍ നോക്കി ,…കണ്ണില്‍ നിന്നും ഇത് വരെ വീഴാതെ സൂക്ഷിച്ച എന്തോ ഒന്നു കവിളിളുടെ അയാളറിയാതെ ഒലിച്ചിറങ്ങി ……അവിടെ കൌണ്ടറില്‍ ഇരുന്ന തടിച്ച മനുഷ്യനെ മുഖമുയര്‍ത്തി ഒന്നു നോക്കി …അയാളും തിരികെ നോക്കി ചിരിച്ചു …..അതെ പച്ചയായ മനുഷ്യന്റെ യന്ത്രവല്‍കരിക്കപെടാത്ത മനസ്സിന്റെ ചിരി ,നഷ്ടപെട്ടിട്ടില്ല ഒന്നും , നഷ്ടപെടുകയുമില്ല ….തിരികെ മുറിയിലേക്ക് നടക്കുമ്പോള്‍ അയാളുടെ മനസ്സും വലുതായിരുന്നു , എല്ലാവരും യന്ത്രങ്ങള്‍ പോലെ അല്ലെന്നുള്ള തിരിച്ചറിവും ……

LEAVE A REPLY

Please enter your comment!
Please enter your name here