Connect with us

Ongoing News

ഓട്ടം തുള്ളല്‍ വേദിയിലെ ഏക പറയന്‍തുള്ളലിന് അവകാശിയായി പ്രഭാകരന്‍ മാഷ്

Published

|

Last Updated

കലാമണ്ഢലം പ്രഭാകരന്‍ കുട്ടികളെ അഭ്യസിപ്പിക്കുന്നു (ഫയല്‍)

തിരുവനന്തപുരം: ഇത്തവണത്തെ ഓട്ടംതുള്ളല്‍ മത്സരത്തില്‍ ഒരേ ഒരു പറയന്‍തുള്ളല്‍ മാത്രമാണുണ്ടായിരുന്നത്. അന്യം നിന്നുപോകുന്ന കലാരൂപം കാണികള്‍ക്കും കുട്ടികള്‍ക്കും കാണാനും മനസിലാക്കാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ കലാമണ്ഡലം പ്രഭാകരന്‍ മാഷാണ് പറയന്‍ തുള്ളലിന്റെ മുഖ്യശില്പിയായി അണിയറയില്‍.

35 വര്‍ഷമായി തുള്ളല്‍ രംഗത്തുള്ള മാഷിന് ഇത്തവണ ശീതങ്കന്‍, പറയന്‍, ഓട്ടം എന്നീ മൂന്ന് വിഭാഗങ്ങളിലായി നാല് ശിഷ്യന്‍മാരാണ് കലോത്സവ വേദിയില്‍ ഉണ്ടായിരുന്നത്. എറണാകുളം എളമക്കര സ്വദേശിയായ അദ്ദേഹം തുള്ളല്‍ മാത്രമായിരുന്നില്ല കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കിയത,് അതിന്റെ ചരിത്രം കൂടിയായിരുന്നു. തുള്ളലിലുള്ള തന്റെ അര്‍പ്പണ ബോധത്തിലൂടെ സംഗീത നാടക അക്കാദമിയുടെ അവാര്‍ഡും അദ്ദേഹം നേടിയിട്ടുണ്ട്. കുഞ്ചന്‍ നമ്പ്യാരുടെ കല്യാണസൗഗന്ധികം ആടി ലഭിച്ച കാശുകൊണ്ട് നിര്‍മിച്ച സൗഗന്ധികം എന്ന വീട്ടിലാണ് മാഷ് കുട്ടികളെ അഭ്യസിപ്പിക്കുന്നത്.

ചുവന്ന പട്ട്, ദേഹമാസകലം ഭസ്മം, തലയില്‍ നാഗപടം കിരീടം ഇതാണ് പറയന്‍ തുള്ളലിന്റെ വേഷവിധാനം. കുരുത്തോല ആഭരണങ്ങള്‍ അണിഞ്ഞ് മുഖം മിനുക്കി കച്ചയും പാവാടയും അണിഞ്ഞാല്‍ ശീതങ്കന്‍ തുള്ളലിന് തയ്യാര്‍.