ദഫ്മുട്ടിനിടെ കൈ മുറിഞ്ഞു; വേദന മറന്ന് ബൂസൂരി കൈയടി നേടി

Posted on: January 21, 2016 3:27 pm | Last updated: January 22, 2016 at 9:02 am
SHARE

boosoriതിരുവനന്തപുരം: മുറിഞ്ഞ് ചോരയൊലിക്കുന്ന കൈയ്യുമായി ദഫ് മുട്ടി പൂര്‍ത്തിയാക്കിയ ബൂസൂരി കാണികളുടെ കയ്യടി നേടി. ഹൈസ്‌കൂള്‍ വിഭാഗം ദഫ് മുട്ടിലെ മത്സരാര്‍ഥിയായ ബൂസൂരി എറണാകുളം തണ്ടേക്കാട് ജമാഅത്ത് എച്ച് എസ് എസ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. ദഫ്മുട്ടി തുടങ്ങി അല്‍പ സമയത്തിനുള്ളില്‍ ബൂസൂരിയുടെ കൈ മുറിയുകയായിരുന്നു. കയ്യിലൂടെ ചോരയൊലിച്ചെങ്കിലും ഇതൊന്നും വകവെക്കാതെ മുട്ട് തുടര്‍ന്നു. താളം പിഴക്കാതെയുള്ള മുട്ടില്‍ കാണികളും ലയിച്ചു. കാണികളില്‍ പലരും മത്സരം കഴിയുന്നതുവരെ ബൂസൂരിയുടെ കൈ മുറിഞ്ഞത് അറിഞ്ഞിരുന്നില്ല. ഒടുവില്‍ മത്സരം കഴിഞ്ഞപ്പോള്‍ ദഫ് മുഴുവന്‍ ചോര പടര്‍ന്നിരുന്നു.

മത്സരത്തിനിടയില്‍ കൈമുറിഞ്ഞെങ്കിലും മത്സരിക്കാനും മികച്ച രീതിയില്‍ അവതരിപ്പിക്കാനുമുള്ള തന്റെ മനസിലെ ആഗ്രഹമാകാം വേദന മറന്ന് മുട്ടാന്‍ സഹായിച്ചതെന്ന് ബൂസൂരി പറഞ്ഞു. കൈമുറിഞ്ഞെങ്കിലും മത്സരം നല്ല രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ബൂസൂരിയും രക്ഷകര്‍ത്താക്കളും.