ബര്‍ ദുബൈ, കറാമ, ദേര എന്നിവിടങ്ങളില്‍ വാടക കുറഞ്ഞു

Posted on: January 21, 2016 3:05 pm | Last updated: January 22, 2016 at 8:36 pm
SHARE

UAEദുബൈ: ബര്‍ദുബൈ, കറാമ, ദേര എന്നിവിടങ്ങളില്‍ വാടക കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്. കെട്ടിടങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നതിനാല്‍ വലിയ നിബന്ധനകളില്ലാതെ താമസസ്ഥലം ലഭ്യമാകുന്നതായി എമിറേറ്റ്‌സ് 24/7 റിപ്പോര്‍ട്ട് ചെയ്തു. ബര്‍ ദുബൈയില്‍ രണ്ട് മുറി അപ്പാര്‍ട്‌മെന്റ് ലഭിക്കാന്‍ മുമ്പ് 5000 ദിര്‍ഹമോളം കമ്മീഷന്‍ നല്‍കേണ്ടിയിരുന്നു.
ഇപ്പോള്‍ കമ്മീഷന്റെ ആവശ്യമില്ലെന്ന് മാത്രമല്ല മുറികള്‍ പങ്കുവെക്കുന്നതിനും അനുമതിയുണ്ടെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടി. ഊദ്‌മേത്ത, ബര്‍ഷ തുടങ്ങിയ ഭാഗങ്ങളിലും വാടക കുറഞ്ഞു. ചെക്ക് മുന്‍കൂറായി നല്‍കിയാണ് താമസകേന്ദ്രം സ്വന്തമാക്കുന്നത്. ഇതിലും ഉദാരത കാണിക്കുന്നു. 12 ചെക്ക് വരെ നല്‍കാന്‍ കഴിയും. കറാമയിലും ഊദ് മേത്തയിലും 10 ശതമാനം വരെ വാടക കുറഞ്ഞിട്ടുണ്ട്. ഏതാണ്ട് 26,000ത്തോളം പുതിയ യൂണിറ്റുകള്‍ രംഗത്ത് വന്നതാണ് വാടക കുറയാന്‍ മറ്റൊരു കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here