സൗരയൂഥത്തില്‍ ഒമ്പതാം ഗ്രഹം കണ്ടെത്തിയതായി ഗവേഷകര്‍

Posted on: January 21, 2016 2:30 pm | Last updated: January 21, 2016 at 2:39 pm
SHARE

ninth-planet-വാഷിംഗ്ടണ്‍: സൗരയൂഥത്തില്‍ ഒമ്പതാം ഗ്രഹം കണ്ടെത്തിയതായി അമേരിക്കയിലെ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞര്‍. ഭൂമിയേക്കാള്‍ അഞ്ച് മുതല്‍ 10 മടങ്ങ് വരെ വലിപ്പമുള്ള പുതിയ ഗ്രഹം. ഗ്രഹത്തിന് സൂര്യനെ വലം വെയ്ക്കാന്‍ 1,000 മുതല്‍ 2,000 വര്‍ഷം വരെ സമയം എടുക്കും.

അസ്‌ട്രോണമിക്കല്‍ ജേണല്‍ എന്ന പ്രസിദ്ധീകരണത്തിലാണ് കണ്ടുപിടിത്തം പ്രസിദ്ധീകരിച്ചത്. ബഹിരാകാശ ശാസ്ത്രജ്ഞരായ മൈക്കള്‍ ബ്രൗണും കോണ്‍സ്റ്റന്റൈന്‍ ബാറ്റിഗിനും ചേര്‍ന്നാണ് പ്രബന്ധം തയ്യാറാക്കിയത്. സൗരയൂഥത്തില്‍ കുയ്പ്പര്‍ ബെല്‍റ്റ് ( Kuiper Belt ) എന്നറിയപ്പെടുന്ന വിദൂരമേഖലയില്‍, കുള്ളന്‍ ഗ്രഹമായ പ്ലൂട്ടോയ്ക്കപ്പുറമാണ് പുതിയ വസ്തുവിന്റെ സ്ഥാനം. പ്ലൂട്ടോയ്ക്കപ്പുറം കുയ്പ്പര്‍ ബെല്‍റ്റിലെ 13 വസ്തുക്കള്‍ ഏതോ ഒരു ഭീമന്‍ വസ്തുവിന്റെ ആകര്‍ഷണത്താല്‍ ഒരുമിച്ച് നീങ്ങുന്നതിന്റെ പൊരുള്‍ മനസിലാക്കാന്‍ നടത്തിയ പഠനമാണ് പുതിയ ഗ്രഹത്തിന്റെ കണ്ടെത്തിലിലേക്ക് നയിച്ചത്.

അതേ സമയം പൂര്‍ണമായ സ്ഥിരീകരണം ഇതു സംബന്ധിച്ചുണ്ടായിട്ടില്ല. അതേ സമയം സൂര്യനില്‍ നിന്ന് ഏറ്റവും ദൂരെ സ്ഥിതി ചെയ്യുന്ന ഗ്രഹമായ നെപ്റ്റിയൂണില്‍ നിന്ന് വളരെയേറെ ദുരെ സ്ഥിതി ചെയ്യുന്നതിനാല്‍ കാര്യമായി സൂര്യപ്രകാശം പ്രതിഫലിപ്പിയ്ക്കാന്‍ ഒമ്പതാം ഗ്രഹത്തിന് കഴിയില്ലെന്നും പഠനത്തില്‍ പറയുന്നു. ഇത് ഏറ്റവും ശക്തമായ ടെലസകോപ്പുകള്‍ക്ക് പോലും ഗ്രഹത്തെ കണ്ടെത്തുക പ്രയാസകരമായിരിക്കും. 1930ല്‍ ഒമ്പതാം ഗ്രഹമായി അംഗീകരിയ്ക്കപ്പെട്ട പ്ലൂട്ടോവിന് 2006ല്‍ ഗ്രഹപദവി നഷ്ടമായിരുന്നു. പിന്നീട് കുള്ളന്‍ ഗ്രഹമായി പ്ലൂട്ടോയെ അംഗീകരിച്ചു. ഇന്റര്‍നാഷണല്‍ അസ്‌ട്രോണമിക് യൂണിയന്‍ വോട്ട് ചെയതാണ് ഗ്രഹഘടനയില്‍ മാറ്റം വരുത്തിയത്. നേരത്തെ പ്ലൂട്ടോയ്ക്ക് ഗ്രഹ പദവി നഷ്ടപ്പെടാന്‍ കാരണവും ബ്രൗണിന്റെ കണ്ടെത്തലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here