കമ്പ്യൂട്ടര്‍ എന്‍ജിനീയറായ യുവതിയെ സോഷ്യല്‍ മീഡിയ സുഹൃത്ത് കഴുത്ത് ഞെരിച്ച് കൊന്നു

Posted on: January 21, 2016 2:18 pm | Last updated: January 21, 2016 at 2:43 pm
SHARE
പ്രതി സുഖ് ബീര്‍ സിംഗ്
പ്രതി സുഖ് ബീര്‍ സിംഗ്

ബംഗളൂരു: കമ്പ്യൂട്ടര്‍ എന്‍ജിനീയറായ യുവതിയെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവ് ലാപ്‌ടോപ്പ് വയര്‍ കൊണ്ട് കഴുത്ത് ഞരിച്ചു കൊലപ്പെടുത്തി. ഐബിഎമ്മില്‍ ജോലി ചെയ്യുന്ന കുസുമ സിംഗ്ല (31) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സോഷ്യല്‍ മീഡിയാ സുഹൃത്ത് സുഖ്ബീര്‍ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. പണം കടം ചോദിച്ചപ്പോള്‍ നല്‍കാതിരുന്നതാണ് ക്രൂരമായ കൊലപാതകത്തിന് പ്രതിയെ പ്രേരിപ്പിച്ചത്.

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഇരുവരും നേരില്‍ കാണാന്‍ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് കുസുമയുടെ വീട്ടിലെത്തിയ പ്രതി കുസുമയോട് 50,000 രൂപ കടം ആവശ്യപ്പെട്ടു. യുവതി വിസമ്മതിച്ചതോടെ 5000 രൂപ നല്‍കണമെന്നായി പ്രതി. ഇതിനും തയ്യാറാകാത്തതിനെ തുടര്‍ന്ന് അരിശം മൂത്ത പ്രതി ലാപ്‌ടോപ്പിന്റെ കോഡ് വയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കുസുമയെ കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ വലയിലാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here