പഠാന്‍കോട്ടില്‍ നുഴഞ്ഞുകയറ്റശ്രമം; ബിഎസ്എഫ്‌ വെടിവയ്പില്‍ ഒരാള്‍ മരിച്ചു

Posted on: January 21, 2016 11:45 am | Last updated: January 22, 2016 at 9:50 am

pathankot-ap_പഠാന്‍കോട്ട്: പഞ്ചാബിലെ പഠാന്‍കോട്ടില്‍ പാകിസ്താനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റശ്രമം അതിര്‍ത്തി സുരക്ഷാസേന തകര്‍ത്തു. അതിര്‍ത്തിവഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നു പേര്‍ക്കു നേരെ ബിഎസ്എഫ് വെടിയുതിര്‍ത്തു. വെടിവയ്പില്‍ ഒരാള്‍ മരിച്ചു. രണ്ടു പേര്‍ രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്.
ടാഷ് മേഖലയിലൂടെയാണ് ഇവര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്. മൂടല്‍മഞ്ഞിന്റെ മറപറ്റി അതിര്‍ത്തി കടക്കാനായിരുന്നു ഇവരുടെ ശ്രമം. അതിര്‍ത്തിയില്‍ ബി.എസ്.എഫ് കര്‍ശന സുരക്ഷാ പരിശോധന തുടരുകയാണ്. പഠാന്‍കോട്ട് വ്യോമതാവളത്തിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പാകിസ്താനില്‍ നിന്നും കൂടുതല്‍ പേര്‍ അതിര്‍ത്തി കടക്കാന്‍ സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ടായിരുന്നു.