Connect with us

National

മൃണാളിനി സാരാഭായ് അന്തരിച്ചു

Published

|

Last Updated

അഹമ്മാദാബാദ്:പ്രശസ്ത നര്‍ത്തകിയും വിക്രം സാരാഭായിയുടെ ഭാര്യയുമായ മൃണാളിനി സാരാഭായ് അന്തരിച്ചു. അഹമ്മദാബാദില്‍ ഇന്ന് രാവിലെ പത്തുമണിയോടെ വസതിയിലായിരുന്നു അന്ത്യം. 96 വയസ്സായിരുന്നു. അണുബാധയെത്തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ലോകപ്രശസ്തിയാര്‍ജ്ജിച്ച “ദര്‍പ്പണ” എന്ന കലാകേന്ദ്രം ഇവരുടെ പ്രവര്‍ത്തനത്തിന്റെ നിത്യസ്മാരകമായി നിലകൊള്ളുന്നു.

മറ്റാര്‍ക്കും ലഭിച്ചിട്ടില്ലാത്ത അപൂര്‍വ്വ ബഹുമതികള്‍ മൃണാളിനിക്ക് ലഭിച്ചിട്ടുണ്ട്. പത്മശ്രീയടക്കം അനവധി ബഹുമതികള്‍ നേടിയിട്ടുള്ള മൃണാളിനി സാരാഭായി എഴുത്തുകാരി,നൃത്തസംവിധായക,സംഘാടക എന്നീ രീതിയിലും പ്രശസ്തയാണ്.
ഭരതനാട്യത്തിലും കഥകളിയിലും, മോഹിനിയാട്ടത്തിലും, കുച്ചുപ്പുടിയിലും, കഥക്കിലും, മണിപ്പൂരി നൃത്തത്തിലും എന്നു വേണ്ട ഭാരതത്തിലെ ശാസ്ത്രിയ നാടോടി നൃത്തരൂപങ്ങളിലല്ലാം നേടിയ അഗാധമായ പാണ്ഡിത്യം അവരുടെ നൃത്തസപര്യയില്‍ മുതല്‍ക്കൂട്ടായിട്ടുണ്ട്.

പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടിലെ ഡോ. സ്വാമിനാഥന്റെയും അമ്മു സ്വാമിനാഥന്റെയും മകളായാണ് മൃണാളിനി. പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായ് മകളാണ്. പ്രമുഖ സ്വതന്ത്രസമര നായികയും ഐ.എന്‍. എ.യുടെ പ്രവര്‍ത്തകയുമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി സഹോദരിയാണ്.സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നടക്കും.