Connect with us

Kerala

കൊച്ചി മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടം വിജയകരം

Published

|

Last Updated

കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടം വിജയകരമെന്ന് ഡിഎംആര്‍സി അറിയിച്ചു. ആലുവമുട്ടം യാര്‍ഡിലെ പ്രത്യേകം തയ്യാറാക്കിയ ടെസ്റ്റ് ട്രാക്കിലാണ് ആദ്യ ഓട്ടം നടന്നത്. രാത്രി 12 മുതല്‍ പുലര്‍ച്ചെ 6 മണിവരെയായിരുന്നു ട്രയല്‍ റണ്‍ നടന്നത്. ആദ്യ ഓട്ടം 5 കി.മീ. മുതല്‍ 25 കി.മീ. വരെ വേഗതയില്‍ മാത്രമാണ് നടത്തുന്നത്.

ഫിബ്രവരി മുതല്‍ കൂടുതല്‍ പരീക്ഷണ ഓട്ടങ്ങള്‍ നടക്കും. ആറ് മാസമെങ്കിലും പരീക്ഷണ ഓട്ടം നടത്തിയാല്‍ മാത്രമേ റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ അനുമതി ലഭിക്കുകയുള്ളൂ. അനുമതി ലഭിച്ച് കഴിഞ്ഞാല്‍ മെട്രോയില്‍ യാത്രക്കാരെ കയറ്റി സര്‍വ്വീസ് ആരംഭിക്കാവുന്നതാണ്. അടുത്ത ഓണത്തിന് മുമ്പ് സര്‍വ്വീസ് നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആന്ധ്രയിലെ ശ്രീ സിറ്റിയില്‍ നിന്ന് ജനവരി രണ്ടിനാണ് മെട്രോ കോച്ചുകള്‍ കേരളത്തിലേക്ക് കൊണ്ടുവന്നത്. നിര്‍മാതാക്കളായ അല്‍സ്‌റ്റോമിന്റെ ഫാക്ടറിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവാണ് കോച്ചുകള്‍ കേരളത്തിന് കൈമാറിയത്.

Latest