റഹ്മത്തുല്ല ഖാസിമിയുടെ പ്രഭാഷണ പരിപാടിയില്‍ ഗാനമേളയും

Posted on: January 21, 2016 1:12 am | Last updated: January 21, 2016 at 1:12 am
SHARE

rahmathullah qasimiമലപ്പുറം: ചേളാരി സമസ്തയുടെ ഖുര്‍ആന്‍ പ്രഭാഷകന്‍ റഹ്മത്തുല്ല ഖാസിമിയുടെ പ്രഭാഷണ വേദിയില്‍ ഗാനമേളയും. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രയുടെ പ്രചാരണ ഭാഗമായി ഈമാസം 23ന് മലപ്പുറം ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടിയിലാണ് റഹ്മത്തുല്ല ഖാസിമി പ്രസംഗിക്കുന്നത്. കുഞ്ഞാലിക്കുട്ടിയുടെ യാത്രയുടെ പ്രമേയമായ സൗഹൃദം, സമത്വം, സമന്വയം എന്ന വിഷയത്തില്‍ സന്ദേശ പ്രഭാഷണമാണ് അദ്ദേഹം നടത്തുക. വൈകുന്നേരം ഏഴ് മണിക്കാണ് പരിപാടി. ഈ വേദിയിലാണ് പ്രഭാഷണം കഴിഞ്ഞാല്‍ ഗാനമേള അരങ്ങേറുന്നത്. ടീം സര്‍ഗധാര അവതരിപ്പിക്കുന്ന ഗാനമേളയില്‍ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകളിലൂടെ പ്രസിദ്ധരായ ഗായികമാരുമുണ്ട്. ചേളാരി സമസ്തയുടെ അറിയപ്പെട്ട പ്രഭാഷകനാണ് ഖാസിമി. ഇപ്പോള്‍ ഇവരുടെ നേതൃത്വത്തില്‍ നടന്ന് കൊണ്ടിരിക്കുന്ന മജ്‌ലിസുന്നൂറിന്റെ വാര്‍ഷിക പരിപാടികളിലെ സ്ഥിരം സാന്നിധ്യവുമാണ് ഇദ്ദേഹം.