ജൊകോവിച്, ഫെഡറര്‍ മൂന്നാം റൗണ്ടില്‍

Posted on: January 21, 2016 6:00 am | Last updated: January 21, 2016 at 12:06 am
SHARE

roger-federer-alexandr-dolgമെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ നൊവാക് ജൊകോവിചും ഇതിഹാസ താരം റോജര്‍ ഫെഡററും ആസ്‌ത്രേലിയന്‍ ഓപണ്‍ ടെന്നീസിന്റെ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. സെര്‍ബ് താരം ജൊകോവിച് ഫ്രാന്‍സിന്റെ പുത്തന്‍ പ്രതിഭ ക്വുന്റിന്‍ ഹാലിസിനെ നേരിട്ട സെറ്റുകള്‍ക്ക് കീഴടക്കി. സ്‌കോര്‍ : 6 -1, 6-2, 7-6 (7-3).
ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിഗിനെ ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പത്തൊമ്പതുകാരനായ ഹാലിസ് ലോക ഒന്നാം നമ്പറിനെ നേരിട്ടത്. മൂന്നാം സെറ്റില്‍ മാത്രമാണ് യുവതാരം പോരാട്ടം കാഴ്ചവെച്ചത്.ലോക റാങ്കിംഗില്‍ 187ാം സ്ഥാനത്താണ് ഹാലിസ്.
ജൊകോവിചിന്റെ അടുത്ത എതിരാളി ഇറ്റലിയുടെ ആന്‍ഡ്രിയസ് സെപിയാണ്. അമേരിക്കയുടെ ഡെനിസ് കുഡ്‌ലയെ തോല്‍പ്പിച്ചാണ് സെപിയുടെ മുന്നേറ്റം. ഉക്രൈന്‍ താരം അലക്‌സാണ്ടര്‍ ഡോല്‍ഗൊപൊവിനെ തോല്‍പ്പിച്ചാണ് ഫെഡറര്‍ തുടരെ പതിനേഴാം വര്‍ഷവും ആസ്‌ത്രേലിയന്‍ ഓപണില്‍ മൂന്നാം റൗണ്ടിലെത്തിയത്.
വനിതാ സിംഗിള്‍സില്‍ മരിയഷറപോവ, സെറീന വില്യംസ് എന്നിവരും മൂന്നാം റൗണ്ടിലെത്തി.