ലക്ഷദ്വീപ് മുഅല്ലിം സമ്മേളനം സമാപിച്ചു

Posted on: January 21, 2016 5:00 am | Last updated: January 21, 2016 at 12:00 am
SHARE

കടമത്ത്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ലക്ഷദ്വീപ് ഘടകം ചെത്തലത്ത് നൂറുല്‍ ഉലമാ നഗറില്‍ സംഘടിപ്പിച്ച ത്രിദിന മുഅല്ലിം സമ്മേളനം സമാപിച്ചു. പത്തിലേറെ സെഷനുകളിലായി സിയാറത്ത്, ഉദ്ഘാടനം, ലീഡേഴ്‌സ് ശില്‍പ്പശാല, സ്ത്രീബോധവത്കരണം, കൗണ്‍സിലേഴ്‌സ് മീറ്റ്, ശൈഖ് ജീലാനി- താജുല്‍ ഉലമാ- നൂറുല്‍ ഉലമാ അനുസ്മരണം, സുന്നത്ത് ജമാഅത്ത്, ദഅ്‌വഃ രീതി, മാതൃകാ മുഅല്ലിം, പഠന പ്രശ്‌നങ്ങള്‍ സമീപന രീതികള്‍, ആത്മസംസ്‌കരണം, മാതൃകാ മുഅല്ലിം, വിദ്യാര്‍ഥി കേന്ദ്രീകരണം എന്നിവയില്‍ പഠന ചര്‍ച്ചാ ക്ലാസുകളും നടന്നു.
സയ്യിദ് ഫസല്‍ ജിഫ്രി, വി പി എം വില്ല്യാപ്പള്ളി, കുഞ്ഞുകുളം സുലൈമാന്‍ സഖാഫി, ചെറൂപ്പ ബശീര്‍ മുസ്‌ലിയാര്‍, തെന്നല മുസ്ഥഫ ബാഖവി ക്ലാസെടുത്തു. സമാപന വേദിയില്‍ മുഅല്ലിംകള്‍ പ്രതിജ്ഞയെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here