Connect with us

Malappuram

സെമിനാറിനുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി

Published

|

Last Updated

മലപ്പുറം: മഅ്ദിന്‍ പോളിടെക്‌നിക് കോളജിന്റെ ആഭിമുഖ്യത്തില്‍ അടുത്ത മാസം ആറിന് സംഘടിപ്പിക്കുന്ന “മാനേജ്‌മെന്റ് ഓഫ് മോഡേണ്‍ ലൈബ്രറീസ്” സംസ്ഥാനതല സെമിനാറിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ഇന്ത്യന്‍ ഇന്‍സ്റ്റിററ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഡോ. എം ജി ശ്രീകുമാര്‍ നിര്‍വഹിച്ചു. ഈ മാസം 28 വരെയാണ് രജിസ്‌ട്രേഷനുള്ള സമയം. മൂന്ന് സെഷനുകളിലായി നടക്കുന്ന സെമിനാറിന് എം.ജി ശ്രീകുമാര്‍, ഡോ. അബ്ദുല്‍ അസീസ്, ഹുമയൂണ്‍ കബീര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. ന്യൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ലൈബ്രറികള്‍ ആധുനിക വല്‍ക്കരിക്കുന്നതിനുള്ള പരിപൂര്‍ണ ക്ലാസുകളും സെമിനാറില്‍ ഉണ്ടാകും. ലൈബ്രറികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും മോഡേണ്‍ ലൈബ്രറി വിഷയങ്ങളില്‍ റിസര്‍ച്ച് ചെയ്യുന്നവര്‍ക്കുമാണ് പ്രോഗ്രാമില്‍ സംബന്ധിക്കാന്‍ അവസരമുണ്ടാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9142376236ല്‍ ബന്ധപ്പെടുക.

Latest