കൈവിട്ട ഒന്നാം സ്ഥാനം തിരികെപ്പിടിച്ച് കൊട്ടുക്കര

Posted on: January 21, 2016 6:00 am | Last updated: January 21, 2016 at 7:26 pm
SHARE
ഹയര്‍ സെക്കന്‍ഡറി വിഭാഗം ദഫ് മുട്ടില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ മലപ്പുറം കൊണ്ടോട്ടി പി പി എം എച്ച് എസ് എസ് കൊട്ടുകരയിലെ മുഹമ്മദ് സാബിത്തും സംഘവും.
ഹയര്‍ സെക്കന്‍ഡറി വിഭാഗം ദഫ് മുട്ടില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ മലപ്പുറം കൊണ്ടോട്ടി പി പി എം എച്ച് എസ് എസ് കൊട്ടുകരയിലെ മുഹമ്മദ് സാബിത്തും സംഘവും.

തിരുവനന്തപുരം: അവര്‍ക്ക് ഇതൊരു മധുര പ്രതികാരമായിരുന്നു. കഴിഞ്ഞവര്‍ഷം നഷ്ടപ്പെട്ട ഒന്നാം സ്ഥാനം ദഫില്‍ തിരിച്ച് പിടിച്ചപ്പോള്‍ ആഹ്ലാദം ആകാശം മുട്ടി. ഹയര്‍സെക്കന്‍ഡറി വിഭാഗം ദഫ്മുട്ടില്‍ വിജയം കൈവരിച്ച സന്തോഷത്തിലാണ് മലപ്പുറം ജില്ലയിലെ പി പി എം എച്ച് എസ് എസ് കൊട്ടുക്കര. നാലാം തവണയാണ് സംസ്ഥാന തലത്തില്‍ സ്‌കൂള്‍ ദഫില്‍ ചാമ്പ്യന്‍മാരാകുന്നത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തേക്ക് പിന്തണപ്പെട്ടെങ്കിലും ഇത്തവണ അത് തിരിച്ച് പിടിക്കാന്‍ സ്‌കൂളിന് സാധിച്ചു. 10 വര്‍ഷമായി ദഫില്‍ മലപ്പുറത്തെ പ്രതിനിധീകരിച്ച് കൊട്ടുകര പങ്കെടുത്ത് വരുകയാണ്. കഴിഞ്ഞ 15 വര്‍ഷമായി കോയാ കാപ്പാടിന്റെ ശിക്ഷണത്തിലാണ് സ്‌കൂളില്‍ ദഫ്മുട്ട് അരങ്ങേറുന്നത്. രിഫായി ബൈത്തില്‍ ശൈദില്ലാ അബ്ദുല്‍ ഖാദിര്‍… എന്ന് തുടങ്ങുന്ന ഈരടികള്‍ക്കാണ് ഇവര്‍ വേദിയില്‍ കൊട്ടികയറിയത്. മുഹമ്മദ് സാബിത്താണ് ടീം ലീഡര്‍. ഹയര്‍ സെക്കന്‍ഡറി വിഭാഗം, ഒപ്പന, ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം വട്ടപ്പാട്ട്, ഹൈസ്‌കൂള്‍ വിഭാഗം ദഫ്മുട്ട് എന്നിവയില്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഇനി മത്സരിക്കാനുണ്ട്.