അഞ്ചാം തവണയും സജിത്ത് ചിലങ്കകെട്ടി

Posted on: January 21, 2016 6:00 am | Last updated: January 23, 2016 at 9:58 am
SHARE

KUCHIPUDI (HSS, B)  SAJITH .P.J, ST, JOSEPH HSS, KALLODI, WYNAD, RENJU STORYതിരുവനന്തപുരം: കാലില്‍ ചിലങ്ക കെട്ടി സ്‌കൂള്‍ കലോല്‍സവ വേദിയില്‍ സജിത് എത്തുന്നത് തുടര്‍ച്ചയായ അഞ്ചാം വര്‍ഷത്തില്‍. ഇന്നലെ നടന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം കുച്ചിപ്പുഡി മത്സരം സജിതിന് സമ്മാനിച്ചത് എ ഗ്രേഡിന്റെ തിളക്കം. കഴിഞ്ഞ സംസ്ഥാന കലോല്‍സവത്തില്‍ കുച്ചിപ്പുഡിക്കും കേരളനടനത്തിനും ഭരതനാട്യത്തിനും സജിത് എ ഗ്രേഡ് നേടിയിരുന്നു. വയനാട് സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് സജിത്.
മൂന്ന് വയസു മുതല്‍ സജിത് നൃത്തം പഠിച്ചു തുടങ്ങി. നാലാം ക്ലാസ് മുതല്‍ കലോല്‍സവ വേദികളില്‍ പങ്കെടുത്തു തുടങ്ങി. സജിതിന്റെ അച്ഛന്‍ കര്‍ഷകനായ ജോസ് ദാസ് ആണ്. കടം വാങ്ങിയ കാശുമായാണ് ഇരുവരും കലോല്‍സ വേദിയിലെത്തിയത്. കടം തീര്‍ക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരുമെങ്കിലും മത്സരത്തില്‍ പങ്കെടുക്കാനായതിന്റെ സന്തോഷത്തിലാണ് ഇവര്‍. കേരളനടന മത്സരത്തിലും സജിത് മത്സരിക്കുന്നുണ്ട്. സജിതിന്റെ സഹോദരന്‍ അജിത് ചെണ്ട പഠിക്കുന്നുണ്ട്.