സാഹിത്യോത്സവ് പ്രതിഭ കലോത്സവത്തിലും തിളങ്ങി

Posted on: January 21, 2016 6:00 am | Last updated: January 22, 2016 at 9:02 am

ssf-sinanതിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തില്‍ എസ് എസ് എഫ് പ്രവര്‍ത്തകന് മിന്നും ജയം. കോഴിക്കോട് കരുവന്‍പോയില്‍ യൂനിറ്റ് എസ് എസ് എഫ് പ്രവര്‍ത്തകന്‍ കെ പി മുഹമ്മദ് സിനാനാണ് എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയത്. കരുവന്‍പൊയിലില്‍ കേളന്‍പറമ്പില്‍ അബ്ദുള്‍റഷീദ്- സഫിയ ദമ്പതികളുടെ മകനാണ് മുഹമ്മദ് സിനാന്‍. കഴിഞ്ഞ എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവില്‍ അറബിഗാനത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ സിനാന്റെ പ്രധാന ഗുരു ഉമര്‍ മാവൂരാണ്. കരുവമ്പൊയില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് സിനാന്‍.
പ്രഗത്ഭ ഗായകനും എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് കലാപ്രതിഭയും പിതൃസഹോദരനുമായ മാസ്റ്റര്‍ ഹബീബ് റഹ്മാന്‍ ആണ് മുഹമ്മദ് സിനാനനെ കലാരംഗത്തേക്ക് കൊണ്ടുവന്നത്്. മുഹമ്മദ് ജിദാന്‍, സനാ അഫ്‌നാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.