Connect with us

National

സഹിഷ്ണുത ഇന്ത്യക്കനിവാര്യം: അമര്‍ത്യ സെന്‍

Published

|

Last Updated

കൊല്‍ക്കത്ത: ഇന്ത്യയിലിപ്പോള്‍ അനിവാര്യമായിട്ടുള്ളത് സഹിഷ്ണുതയാണെന്ന് നൊബേല്‍ സമ്മാന ജേതാവും പ്രശസ്ത സാമ്പത്തിക ശാസ്ത്രഞ്ജനുമായ അമര്‍ത്യാ സെന്‍.
തന്റെ പൂര്‍വ വിദ്യാലയമായ കൊല്‍ക്കത്ത പ്രസിഡന്‍സി യൂണിവേഴ്‌സിറ്റിയില്‍ ഹോണററി ഡി ലിറ്റ് ബഹുമതി സ്വീകരിച്ച് സംസാരിക്കവേയാണ് അമര്‍ത്യാ സെന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഏതിടത്തില്‍ നിന്നുമുള്ള ഏത് ആശയത്തേയും സ്വീകരിക്കുക എന്നതായിരുന്നു തന്റെ കോളജ് കാലത്തെ പൊതു രീതി എന്ന് അദ്ദേഹം അനുസ്മരിച്ചു.
സഹിഷ്ണുതയാണ് സമകാലിക ഇന്ത്യയിലെ വലിയ വിഷയങ്ങളിലൊന്ന് നമുക്കത് വളരെയധികം ആവശ്യമാണ്. വിരുദ്ധാശയങ്ങളോട് സഹിഷ്ണുത പുലര്‍ത്തണം, ഒരാളോടും ശത്രുത പുലര്‍ത്താതെ എല്ലാ ആശയങ്ങളേയും വിമര്‍ശിക്കാനാകണം – അമര്‍ത്യാ സെന്‍ പറഞ്ഞു.
ജനാധിപത്യം ഭൂരിപക്ഷാധിപത്യമല്ല. അതില്‍ ന്യൂനപക്ഷാവകാശങ്ങളും അഭിപ്രായ സ്വാതന്ത്രവും ഉള്‍ക്കൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest