Connect with us

Kozhikode

മത നിരപേക്ഷതാ തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ ജാഗ്രത പുലര്‍ത്തണം; പിണറായി

Published

|

Last Updated

പേരാമ്പ്ര: നാടിന്റെ മത നിരപേക്ഷതാ സംസ്‌കാരം തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് പിണറായി വിജയന്‍. ഇതിന് കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും, നാം ഒന്നിച്ച് നിന്ന് നമ്മുടെ നാടിനെ പുനര്‍നിര്‍മ്മിക്കാനാവശ്യമായ സാഹചര്യമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു. നവകേരള യാത്രക്ക് പേരാമ്പ്രയില്‍ നല്‍കിയ സ്വീകണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. ചടങ്ങില്‍ കെ. കുഞ്ഞമ്മദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. എം.ബി. രാജേഷ് എം.പി, പി.കെ. ബിജു, എ. സമ്പത്ത്, വി.വി. ദക്ഷിണാമൂര്‍ത്തി, എളമരം കരീം, ടി.പി. രാമകൃഷ്ണന്‍, എം. മോഹനന്‍, എ.കെ. ബാലന്‍, എം. കുഞ്ഞമ്മദ്, പി.കെ. സൈനബ, കെ.ടി. ജലീല്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. പേരാമ്പ്ര യത്തീം ഖാന പരിസരത്ത് നിന്ന് തുറന്ന വാഹനത്തിലാണ് പിണറായിയെ ഒന്നര കിലോമീറ്റര്‍ അകലെയുള്ള എല്‍ഐസി ഗ്രൗണ്ടിലെ സമ്മേളന നഗരിയിലേക്ക് ആനയിച്ചത്. നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ സമ്മേളനത്തിലെത്തിയിരുന്നു. വൈകീട്ട് അഞ്ചിന് പേരാമ്പ്രയിലെത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും,രണ്ടര മണിക്കൂറിലേറെ വൈകിയാണ് പിണായിക്ക് പേരാമ്പയില്‍ എത്താനായത്.

---- facebook comment plugin here -----

Latest