Connect with us

Ongoing News

'ചിന്താരം മൊന്തി മൊളുന്തിടുവോ' മാപ്പിളപ്പാട്ടില്‍ റബീഉല്ല തന്നെ

Published

|

Last Updated

തിരുവനന്തപുരം: “ചിന്താരം മൊന്തി മൊളുന്തിടുവോ ചിങ്കും മിക ചെങ്കതിര്‍ ചെന്തമില്‍” കാണികളും വിധികര്‍ത്താക്കളും ഒരുപോലെ താളംപിടിച്ച ഈ വരികള്‍ പാടി ഹൈസ്‌കൂള്‍ വിഭാഗം മാപ്പിള പാട്ട് മത്സരത്തില്‍ റബീഉല്ല ഇത്തവണയും ഒന്നാമതെത്തി. ജില്ലാ കലോത്സവത്തില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട റബീഉല്ലയുടെ അപ്പീല്‍ ഡിപിഎെ തള്ളിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് റബീഉല്ലക്ക് മത്സരിക്കാന്‍ അനുമതി ലഭിച്ചത്. ഇതുകൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ റബീഉല്ലയുടെ വിജയത്തിന് പത്തരമാറ്റിന്റെ തിളക്കം.

അര്‍ത്ഥമുള്ള വരികള്‍ സ്ഫുടതയോടെ താളത്തില്‍ ലയിപ്പിച്ച് അവതരിപ്പിച്ചാണ് മാപ്പിളപ്പാട്ടിന്റെ കൂട്ടുകാരനായ റബീഉല്ല ഒന്നാമതെത്തിയത്. പ്രവാചകന്റെ മക്കയില്‍ നിന്നും മദിനയിലേക്കുള്ള പാലായനത്തിന്റെ കിസ്സ പറയുന്ന, ഹംസ നരേക്കാവ് എഴുതിയ മാപ്പിളപ്പാട്ടാണ് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്.

കഴിഞ്ഞവര്‍ഷം കോഴിക്കോട് നടന്ന സംസ്ഥാന കലോത്സവത്തില്‍ റബീഉല്ലക്ക് തന്നെയായിരുന്നു ഒന്നാം സ്ഥാനം. മഞ്ചേരി പൂക്കളത്തൂര്‍ സി എച്ച് എം എച്ച് എസിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിയാണ് റബീഉല്ല.

---- facebook comment plugin here -----

Latest