‘പ്രവാസി വായന’ ക്വിസ് വിജയികളെ പ്രഖ്യാപിച്ചു

Posted on: January 20, 2016 6:59 pm | Last updated: January 20, 2016 at 6:59 pm
ക്വിസ് മത്സര വിജയികള്‍ക്ക് സ്റ്റുഡന്റ്‌സ് ഫെസ്റ്റ് വേദിയില്‍ സമ്മാനം നല്‍കുന്നു
ക്വിസ് മത്സര വിജയികള്‍ക്ക് സ്റ്റുഡന്റ്‌സ് ഫെസ്റ്റ് വേദിയില്‍ സമ്മാനം നല്‍കുന്നു

ദോഹ: തഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസ സ്റ്റുഡന്റ്‌സ് ഫെസ്റ്റിന്റെ ഭാഗമായി മദ്‌റസ വിദ്യാര്‍ഥികളുടെ ഉമ്മമാര്‍ക്കായി നടത്തിയ ‘പ്രവാസി വായന’ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു.
ഹഫ്‌സത്ത് നാസര്‍ ഒന്നാം സ്ഥാനവും കഫീല ബീഗം രണ്ടാം സ്ഥാനവും നേടി. ആദ്യ പത്ത് സ്ഥാനത്തിന് അര്‍ഹരായവര്‍ക്ക് പ്രോത്സാഹന സമ്മനവും നല്‍കി. ഐ സി എഫ് നാഷനല്‍ ജന. സെക്രട്ടറി അബ്ദുല്‍ കരീം ഹാജി മേമുണ്ട വിജയികളെ പ്രഖ്യാപിച്ചു. അഹ്മദ് റഫീഖ് പാലോളി (അവാസ്‌കോ ഗ്രൂപ്പ്), എന്‍ജി. സൈതലവി (ഐ ഇ സി ഖത്വര്‍), ജസീല്‍ സി പി നടുവണ്ണൂര്‍ (അപ്പോളോ ഗോള്‍ഡ്) വിജയികള്‍ക്ക് സമ്മനങ്ങള്‍ വിതരണം ചെയ്തു.