ചക്കരക്കൂട്ടം വരവേല്‍പ്പ്

Posted on: January 20, 2016 6:51 pm | Last updated: January 20, 2016 at 6:51 pm
ചക്കരക്കൂട്ടം പരിപാടിയില്‍ നിന്ന്‌
ചക്കരക്കൂട്ടം പരിപാടിയില്‍ നിന്ന്‌

ദോഹ: ചക്കരക്കല്ല് നിവാസികളുടെ ജി സി സി കൂട്ടായ്മയായ ചക്കരക്കൂട്ടം ഖത്വറില്‍ വരവേല്‍പ്പ് നടത്തി. ചക്കരക്കല്ലിലെ മുതിര്‍ന്ന പ്രവാസികളായ അബ്ദുല്ല കിഴക്കയില്‍, സി കെ രമേശന്‍ എന്നിവര്‍ വരവേല്‍പ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. അജിത് കുമാര്‍ ജീവിത ശൈലി രോഗങ്ങളെക്കുറിച്ച് ക്ലാസെടുത്തു. അബ്ബാസ് ഒ. എം പ്രഭാഷണം നടത്തി. പി കെ ഫിറോസ്, ചക്കരക്കൂട്ടം യു എ ഇ പ്രതിനിധി സകരിയ കെ എന്നിവര്‍ ആശംസ നേര്‍ന്നു. പ്രസിഡന്റ് അബ്ദുര്‍റഹിമാന്‍ സുല്‍ത്താന്‍ അധ്യക്ഷത വഹിച്ചു. അസീസ് കെ എം എ, ഇസ്ഹാഖ് മാച്ചേരി സംസാരിച്ചു. നബീല്‍ കെ ടി കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.