വിവാദ പ്രസംഗം; അമിത്ഷാ കുറ്റക്കാരനല്ലെന്ന് പോലീസ്

Posted on: January 20, 2016 4:45 pm | Last updated: January 20, 2016 at 4:45 pm
SHARE

Amith sha...ന്യഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് പൊലീസിന്റെ ക്ലീന്‍ചിറ്റ്. കേസുമായി ബന്ധപ്പെട്ട് കാക്രോലി പൊലീസ് സ്‌റ്റേഷന്‍ പ്രാദേശിക കോടതിയില്‍ നല്‍കിയ അന്തിമ റിപ്പോര്‍ട്ടിലാണ് അമിത് ഷായ്ക്ക് എതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് വ്യക്തമാക്കിയത്. റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനം കോടതിയായിരിക്കും എടുക്കുക അമിത് ഷാ തെരഞ്ഞെടുപ്പ് സമയത്ത് വര്‍ഗീയ പരാമര്‍ശങ്ങടങ്ങിയ പ്രസംഗം നടത്തിയതിനാലാണ് പോലീസ് അമിത്ഷായ്‌ക്കെതിരെ കേസെടുത്തിരുന്നത്.