മധ്യപ്രദേശില്‍ നഴ്‌സറി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കണ്ടക്ടര്‍ അറസ്റ്റില്‍

Posted on: January 20, 2016 10:58 am | Last updated: January 20, 2016 at 10:58 am
SHARE

CHILD RAPE NEWഉജ്ജയിന്‍: ഓടുന്ന സ്‌കൂള്‍ ബസില്‍വെച്ച് നാലു വയസുകാരിയായ നഴ്‌സറി വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്ത ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവമുണ്ടായത്. മറ്റ് കുട്ടികള്‍ ബസില്‍ നിന്ന് ഇറങ്ങിയതിന് ശേഷം കണ്ടക്ടര്‍ മഹേഷ് ഭഗവാന്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കണ്ടക്ടര്‍ അറസ്റ്റിലായത്. സംഭവത്തില്‍ ഡ്രൈവറുടെ പങ്കിനെക്കുറിച്ചും അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here