Connect with us

Ongoing News

ക്ലീന്‍ കലോത്സവം, കോര്‍പ്പറേഷനും ശുചിത്വമിഷനും കൈകോര്‍ക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: കലോത്സവ നഗരി ശുചിയാക്കാന്‍ കോര്‍പ്പറേഷനും രംഗത്ത്. 19 വേദികളുടെ ശുചീകരണത്തിനായി ഹെല്‍ത്ത് ഓഫിസറുടേയും രണ്ട് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരുടേയും 20 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടേയും 96 ജെ എച്ച് ഐ മാരുടേയും മേല്‍നോട്ടത്തില്‍ 300 ശുചീകരണ തൊഴിലാളികളെ നിയോഗിച്ചിട്ട് കലാമേളയെ എല്ലാ അര്‍ഥത്തിലും സുഗന്ധപൂരിതമാക്കാനാണ് കോര്‍പഷേന്റെ തീരുമാനം.
വേദികളുടേയും അനുബന്ധ റോഡുകളുടേയും ശുചീകരണം, വ്യാപാര സ്ഥാപനങ്ങളിലെ ശുചിത്വ പരിശോധന, കൊതുക് നശീകരണത്തിനായി ഫോഗിങ് സ്‌ട്രോയിംഗ്, വേദികളിലെ പൊടിപടലം ശമിപ്പിക്കുന്നതിന് വെള്ളം തളിക്കല്‍ എന്നിവക്കുള്ള സംവിധാനം നഗരസഭ ഒരുക്കിയിട്ടുണ്ട്.
കലോത്സവവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഭക്ഷണാവശിഷ്ടങ്ങളുടെ ശുചിത്വമിഷന്റെ ബയോ ബിന്നുകള്‍ വഴി സംസ്‌കരിക്കും. ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലത്തേക്ക് ആവശ്യമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് ടാങ്കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആവശ്യാനുസരണം കുടിവെള്ളം എത്തിക്കുതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്. പ്രധാന വേദികളിലും ഈ സൗകര്യം ഒരുക്കിയിട്ടുണ്ട്. വേദികളിലുണ്ടാകുന്ന മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനാവശ്യമായ ഡസ്റ്റുബിന്നുകള്‍ നഗരസഭ ഒരുക്കിയിട്ടുണ്ട്.
കലോത്സവവുമായി ബന്ധപ്പെട്ട ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കുന്നതിന് നഗരസഭ ശുചിത്വമിഷന് വേണ്ട പിന്തുണ നല്‍കും. അടിയന്തിര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് നഗരസഭയിലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ചുമതലയുള്ള ഉദ്യോഗസ്ഥരേയും നിയമിച്ചിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദിയൊരുക്കുന്നതിനാവശ്യമായ ജെ സി ബി, ട്രിപ്പര്‍, റോഡ് റോളര്‍ മുതലായ സംവിധാനങ്ങളും ആവശ്യമായ ജിവനക്കാരേയും നഗരസഭ ലഭ്യമാക്കിയിട്ടുണ്ട്.

Latest