Connect with us

International

പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പില്‍ ക്രമക്കേട്; ഹെയ്തിയില്‍ പ്രതിഷേധം അക്രമാസക്തം

Published

|

Last Updated

വോട്ടെടുപ്പില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് പ്രതിഷേധത്തിലേര്‍പ്പെട്ട ഒരാള്‍ ഹെയ്തിയിലെ പെട്രോള്‍ പമ്പിന് തീ കൊടുക്കുന്നു

പോര്‍ട്ട് ഒ പ്രിന്‍സ്: ഹെയ്തിയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പില്‍ ക്രമക്കേടെന്ന് ആരോപിച്ച് തലസ്ഥാനത്ത് തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ അക്രമാസക്തരായി. ഗ്രാമീണ മേഖലയില്‍നിന്നെത്തിയ അക്രമികള്‍ പോര്‍ട്ട് ഒ പ്രിന്‍സിലെ നിരവധി തിരഞ്ഞെടുപ്പ് ഓഫീസുകള്‍ അഗ്നിക്കിരയാക്കി. ആയിരത്തോളം വരുന്ന പ്രതിഷേധക്കാരുടെ സംഘങ്ങള്‍ വാഹനങ്ങള്‍ കത്തിക്കുകയും കല്ലെറിയുകയും തലസ്ഥാനത്തെ ഒരു പെട്രോള്‍ സ്റ്റേഷന്‍ അക്രമിക്കുകയും ചെയ്തു. അന്താരാഷ്ട്ര സഹായത്തോടെ ഞായറാഴ്ചയാണ് ഹെയ്തിയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് തുടങ്ങിയത്. കഴിഞ്ഞ ആഴ്ച പ്രതിപക്ഷ സ്ഥാനാര്‍ഥിയായ ജൂഡ് സെലിസ്റ്റിന്‍ പിന്‍മാറുകയാണെന്ന് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചത് മുതലാണ് രാജ്യത്ത് പ്രശ്‌നങ്ങള്‍ അധികരിച്ചത്. തിരഞ്ഞെടുപ്പ് അധിക്യതര്‍ ഭരണകക്ഷിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ചാണ് സെലിസ്റ്റിന്‍ പിന്‍മാറ്റം പ്രഖ്യാപിച്ചത്. ഒക്‌ടോബറില്‍ നടന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ സ്വിസ് പരിശീലനം നേടിയ എന്‍ജിനീയറായ സെലിസ്റ്റിന്‍ രണ്ടാം സ്ഥാനത്തായിരുന്നു. വാഴപ്പഴ കയറ്റുമതിക്കാരനും ഭരണകക്ഷി സ്ഥാനാര്‍ഥിയുമായ ജൊവേനല്‍ മോയ്‌സിയായിരുന്നു ഒന്നാം സ്ഥാനത്ത്. പ്രസിഡന്റ് മൈക്കല്‍ മാര്‍ട്ടിലി ഫെബ്രുവരിയില്‍ സ്ഥാനമൊഴിഞ്ഞ ശേഷം പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

---- facebook comment plugin here -----

Latest