ഹൗറിറ്റ്‌സ് വിരമിച്ചു

Posted on: January 20, 2016 5:27 am | Last updated: January 20, 2016 at 12:27 am

Nathan-Hauritz-bowling-action-hd-wallpaperമെല്‍ബണ്‍: ആസ്‌ത്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ഹൗറിറ്റ്‌സ് ക്രിക്കറ്റിനോട് വിട ചൊല്ലി. മുപ്പത്തിനാലുകാരനായ ഹൗറിറ്റ്‌സ് 17 ടെസ്റ്റുകളിലും 58 ഏകദിനങ്ങളിലും മൂന്ന് ട്വന്റി-20യിലും ഓസീസിനായി കളിച്ചു.
മോശം ഫോമിനെത്തുടര്‍ന്ന് ടീമില്‍നിന്ന് ഒഴിവാക്കപ്പെട്ട താരത്തിനു ആഭ്യന്തര ക്രിക്കറ്റിലും മികവ് കണ്ടെത്താന്‍ സാധിച്ചില്ല. ഷെയ്ന്‍ വോണ്‍, സ്റ്റുവര്‍ട്ട് മഗില്‍ എന്നിവര്‍ വിരമിച്ച ശേഷം കുറച്ചുകാലം ഓസീസിന്റെ സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ നയിച്ചത് ഹൗറിറ്റ്‌സായിരുന്നു.
ടെസ്റ്റിലും ഏകദിനത്തിലും 63 വിക്കറ്റുകള്‍ വീതം നേടിയിട്ടുള്ള ഹൗറിറ്റ്‌സ് ട്വന്റി-20യില്‍ രണ്ടു വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റില്‍ രണ്ടു അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പെടെ 426 റണ്‍സും ഏകദിനത്തില്‍ ഒരു അര്‍ധ സെഞ്ചുറി ഉള്‍പ്പടെ 336 റണ്‍സും നേടി.