Connect with us

Malappuram

കേന്ദ്ര ഓപണ്‍ സ്‌കൂള്‍ പരീക്ഷാ ഫീസ് കുത്തനെ കൂട്ടി

Published

|

Last Updated

വേങ്ങര: കേന്ദ്ര സര്‍ക്കാര്‍ മാനവ വിഭവ ശേഷി മന്ത്രാലയത്തിന് കീഴിലുള്ള നാഷനല്‍ ഓപണ്‍ സ്‌കൂളിംഗ് (എന്‍ ഐ ഒ എസ്) പരീക്ഷാ ഫീസുകള്‍ കുത്തനെ കൂട്ടി. വിവിധ കോഴ്‌സുകള്‍ക്ക് 75 മുതല്‍ 100 ശതമാനം വരെയാണ് പരീക്ഷാ ഫീസ് വര്‍ധിപ്പിച്ചത്. സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് നേരത്തെ ഒരു വിഷയത്തിന് 150 രൂപ ഉണ്ടായിരുന്നത് 250 രൂപയാക്കിയാണ് കൂട്ടിയത്. ഇരുനൂറോളം ബ്രാഞ്ചുകളുള്ള വൊക്കേഷനല്‍ കോഴ്‌സുകള്‍ക്ക് ഇരട്ടിയാണ് വര്‍ധനവ്. പേപ്പറിന് 150 രൂപ ഉണ്ടായിരുന്നത് പുതിയ ഉത്തരവ് പ്രകാരം 300 രൂപയാണ്. ഇത് സംബന്ധിച്ച് ബോര്‍ഡിന്റെ 20 ാം യോഗവും അക്കാദമിക് കൗണ്‍സില്‍ യോഗവും മൂല്യ നിര്‍ണയ ബോര്‍ഡും പരീക്ഷാ ബോര്‍ഡും അംഗീകാരം നല്‍കിയിട്ടുണ്ട്. 2015ല്‍ പ്രവേശം നേടിയ വിദ്യാര്‍ഥികള്‍ക്ക് പുതിയ ഫീസ് ബാധകമാകും. എന്നാല്‍ യാതൊരു മുന്നറിയിപ്പും കൂടാതെ പരീക്ഷാ ഫീസില്‍ വന്‍ വര്‍ധന വരുത്തിയത് വിദ്യാര്‍ഥികളെയും പഠന കേന്ദ്രങ്ങളെയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest